കേരളത്തിലെ പ്രൊഫഷണൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ വീണ്ടും അപേക്ഷിക്കാം. കൂടുതൽ കോഴ്സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാം.

To advertise here,

ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇതിനോടകം എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ അപേക്ഷ നൽകിയവർക്ക് ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ കൂടി ഇപ്പോൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാം.

രണ്ടും 23-ന് ഉച്ചയ്ക്കുശേഷം മൂന്നുവരെ www.cee.kerala.gov.in വഴി നടത്താം. ആർക്കിടെക്ചർ കോഴ്‌സിന് അപേക്ഷിക്കുന്നവർ നാറ്റ യോഗ്യതയും മെഡിക്കൽ കോഴ്‌സിന് അപേക്ഷിക്കുന്നവർ നീറ്റ് യോഗ്യതയും നേടണം.