യു.ജി., പി.ജി., ഡിപ്ലോമ, ജെ.ആർ.എഫ്. പ്രോഗ്രാമുകൾ
രണ്ടു കോഴ്സുകൾക്കു മാത്രം ട്യൂഷൻ ഫീ

കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.), കൊൽക്കത്തയിലും വിവിധ കേന്ദ്രങ്ങളിലുമായി നടത്തുന്ന ബാച്ച്ലർ, മാസ്റ്റേഴ്സ്, പി.ജി. ഡിപ്ലോമ, ജെ.ആർ.എഫ്. പ്രോഗ്രാമുകളിലെ 2026-27 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ
• കൊൽക്കത്തയിൽ നടത്തുന്ന ബാച്ച്ലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് - ബി.സ്റ്റാറ്റ്. (ഓണേഴ്സ്), െബംഗളൂരുവിൽ നടത്തുന്ന ബാച്ച്ലർ ഓഫ് മാത്തമാറ്റിക്സ് - ബി.മാത്ത്. (ഓണേഴ്സ്) ത്രിവത്സര പ്രോഗ്രാമുകൾക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച, പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈെപ്പൻഡ് -5000 രൂപ, പ്രതിവർഷ കണ്ടിൻജൻസി ഗ്രാന്റ് -5000 രൂപ.
• കൊൽക്കത്ത, ഡൽഹി, ബെംഗളൂരു കേന്ദ്രങ്ങളിൽ ഹൈബ്രിഡ് രീതിയിൽ നടത്തുന്ന നാലുവർഷ ബാച്ച്ലർ ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റാ സയൻസ് (ബി.എസ്.ഡി.എസ്.) (ഓണേഴ്സ്) പ്രോഗ്രാമിന് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ, മൊത്തത്തിൽ 75 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) 2025-ൽ ജയിച്ചവർക്കും 2026-ൽ ജയിക്കുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. സെമസ്റ്റർ ട്യൂഷൻ ഫീസ് ഒരു ലക്ഷം രൂപയാണ്. പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് ഫുൾ ട്യൂഷൻ ഫീ വെയ്വർ ഉണ്ടാകും. മറ്റുള്ളവർക്ക് കുടുംബവരുമാനം പരിഗണിച്ച് ഫുൾ/പാർഷ്യൽ ട്യൂഷൻ ഫീ വെയ്വർ ഉണ്ടാകാം.
• കോഴ്സിൽ മൂന്നുവർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.സ്റ്റാറ്റ് ഡേറ്റാ സയൻസ് ബിരുദവുമായി പുറത്തുവരാം (എക്സിറ്റ് ഓപ്ഷൻ). ഓണേഴ്സ് ഡസിഗ്നേഷൻ ഉണ്ടാകില്ല. നാലുവർഷ ഓണേഴ്സ് പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ഒരുവർഷത്തെ അധിക കോഴ്സ് വർക്ക് ഓപ്റ്റ് ചെയ്ത്, അഞ്ചാംവർഷം വിജയകരമായി പൂർത്തിയാക്കുമ്പോൾ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി ഇൻ സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റാ സയൻസ് നേടാം.
ഹൈബ്രിഡ് പഠനരീതിയിൽ നടത്തുന്ന ഈ കോഴ്സ്, കൊൽക്കത്ത, ഡൽഹി, െബംഗളൂരു കേന്ദ്രങ്ങളിൽ ഒരേസമയം നടത്തും. ഈ രീതിയിൽ, അധ്യാപകൻ കൊൽക്കത്ത, ഡൽഹി, െബംഗളൂരു കേന്ദ്രങ്ങളിൽ ഒന്നിൽനിന്ന് ക്ലാസ് എടുക്കും. അതേസമയം, മറ്റു രണ്ട് കേന്ദ്രങ്ങളെയും വീഡിയോ കോൺഫറൻസിങ് വഴി ബന്ധിപ്പിക്കും.
പി.ജി. പ്രോഗ്രാമുകൾ (രണ്ട് വർഷം)
• മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ആദ്യ വർഷം ഡൽഹിയിൽ നടത്തും. രണ്ടാം വർഷം കൊൽക്കത്തയിൽ ആയിരിക്കും) • മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ് (കൊൽക്കത്ത, ഡൽഹി) • മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് (കൊൽക്കത്ത, ഡൽഹി) • മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാളിറ്റി മാനേജ്മെന്റ് ആൻഡ് ബിസിനസ് അനലിറ്റിക്സ് (ആദ്യ രണ്ടു സെമസ്റ്റർ െബംഗളൂരുവിൽ, മൂന്നാം സെമസ്റ്റർ ഹൈദരാബാദിൽ, നാലാം സെമസ്റ്ററിൽ പ്രോജക്ട്) • മാസ്റ്റർ ഓഫ് സയൻസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (െബംഗളൂരു).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്നുവർഷത്തെ കോഴ്സിലൂടെ നേടിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈെപ്പൻഡ് -8000 രൂപ, പ്രതിവർഷ കണ്ടിൻജൻസി ഗ്രാൻറ്- 8000 രൂപ
• മാസ്റ്റർ ഓഫ് ടെക്നോളജി: എം.ടെക് (i) കംപ്യൂട്ടർ സയൻസ് (ii) ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി
യോഗ്യത: ഏതെങ്കിലും ബ്രാഞ്ചിൽ നാല് വർഷ ബി.ഇ./ബി.ടെക്./തത്തുല്യ യോഗ്യതയുള്ളവർ; പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ച് ജയിച്ച്, ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം (iii) എം.ടെക്. ഇൻ ക്വാളിറ്റി റിലയബിലിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്ച്: സ്റ്റാറ്റിസ്റ്റിക്സ് മാസ്റ്റേഴ്സ് ബിരുദവും പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി പഠനവും അല്ലെങ്കിൽ ഓപ്പറേഷൻസ് റിസർച്ച്/മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് മാസ്റ്റേഴ്സ് ബിരുദവും പി.ജി.തലത്തിലെ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോബബിലിറ്റി അറിവും പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി പഠനവും അല്ലെങ്കിൽ ബി.ഇ./ബി.ടെക്. ബിരുദം.
എൻജിനിയറിങ്/ടെക്നോളജി യോഗ്യതയുള്ളവർക്ക് ഈ കോഴ്സിൽ, എൻജിനിയറിങ് സ്ട്രീമിലും മറ്റുള്ളവർക്ക് സ്റ്റാറ്റിസ്റ്റിക്സ് സ്ട്രീമിലുമായിരിക്കും പ്രോഗ്രാം.
കൊൽക്കത്തയിൽ നടത്തുന്ന ഈ മൂന്ന് എം.ടെക്. പ്രോഗ്രാമുകൾക്ക് പ്രതിമാസ സ്റ്റൈെപ്പൻഡ് -12400 രൂപ, പ്രതിവർഷ കണ്ടിൻജൻസി ഗ്രാൻറ്- 8000 രൂപ
പി.ജി. ഡിപ്ലോമ (ഒരു വർഷം):
(i) സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലിറ്റിക്സ് (തേസ്പുർ, ചെന്നൈ). (ii) അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ മാനേജ്മെൻ്റ് വിത്ത് സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലിറ്റിക്സ് (ഗിരിദി) (iii) അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് (ഓൺലൈൻ - കൊർസേറ) (iv) സ്റ്റാറ്റിസ്റ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ ജനോമിക്സ് (കൊൽക്കത്ത)
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.)
സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്ച്, ഫിസിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ജിയോളജി, ബയോളജിക്കൽ സയൻസ് (അഗ്രിക്കൾച്ചർ ആൻഡ് ഇക്കോളജിക്കൽ റിസർച്ച്), ബയോളജിക്കൽ സയൻസ് (ഹ്യൂമൻ ജനറ്റിക്സ്), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയിൽ. പ്രതിമാസ ഫെലോഷിപ്പ് - 37000 രൂപ + എച്ച്.ആർ.എ. കൂടാതെ പ്രതിവർഷ കണ്ടിൻജൻസി ഗ്രാൻറ് -20000 രൂപ.
പി.ജി. ഡിപ്ലോമ, ജെ.ആർ.എഫ്. എന്നിവയുടെ, വിശദമായ പ്രവേശന യോഗ്യത പ്രോസ്പെക്ടസിലുണ്ട്. പ്രോഗ്രാമുകളിലെ പ്രവേശനം, പൊതുവേ പ്രവേശന പരീക്ഷ, ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും.
ഐ.എസ്.ഐ. അഡ്മിഷൻ ടെസ്റ്റ്
മേയ് 10-നാണ് ഐ.എസ്.ഐ. അഡ്മിഷൻ ടെസ്റ്റ്. കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷകളുടെ സിലബസ്, മാതൃകാ ചോദ്യപ്പേപ്പറുകൾ എന്നിവ അഡ്മിഷൻ വെബ്സൈറ്റിൽ ലഭിക്കും.
ബി.എസ്.ഡി.എസ്. പ്രവേശനം ജെ.ഇ.ഇ. മെയിൻ 2025/2026, സി.യു.ഇ.ടി. (യു.ജി.) 2025/2026(മാത്തമാറ്റിക്സ്, ഇം,ഗ്ലീഷ് വിഷയങ്ങളോടെ) എന്നിവയിൽ ഒന്നിലെ സ്കോർ പരിഗണിച്ചായിരിക്കും.
റെഗുലർ സീറ്റുകളിൽ ഐ.എസ്.ഐ. ടെസ്റ്റ് ചാനൽ കൂടാതെയുള്ള പ്രവേശന ചാനലുകൾ (എം.ടെക്കിനുള്ള ഗേറ്റ് ചാനൽ ഉൾെപ്പടെ), സൂപ്പർ ന്യൂമററി സീറ്റുകളിൽ ലഭ്യമായ പ്രവേശന ചാനലുകൾ (ബാച്ച്ലർ പ്രോഗ്രാമുകൾക്കുള്ള, ഇന്ത്യൻ നാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ചാനൽ ഉൾപ്പെടെ) എന്നിവയുടെ വിശദാംശങ്ങൾ പോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.
ട്യൂഷൻ ഫീസ് ഇല്ല
ബി.എസ്.ഡി.എസ്.; സ്റ്റാറ്റിസ്റ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ ജനോമിക്സ് എന്നീ രണ്ടു പ്രോഗ്രാമുകൾക്കു മാത്രമാണ് ട്യൂഷൻ ഫീ നൽകേണ്ടത്. മറ്റൊരു കോഴ്സിലും നോൺ- സ്പോൺസേഡ് വിഭാഗക്കാർ ട്യൂഷൻ ഫീ നൽകേണ്ടതില്ല.
അപേക്ഷ
അപേക്ഷ (ബി.എസ്.ഡി.എസ്. ഒഴികെയുള്ളവയ്ക്ക്) admission.isical.ac.in വഴി മാർച്ച് 13 വരെ നൽകാം. ജൂലായ് 20-നകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ വിഭാഗത്തിലെ ആൺകുട്ടികൾക്ക് 1500 രൂപയും ജനറൽവിഭാഗ പെൺകുട്ടികൾക്ക് 1000 രൂപയും പട്ടിക/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്./ഭിന്നശേഷി വിഭാഗക്കാർക്ക് 750 രൂപയുമാണ്. ഓൺലൈൻ ആയി അടയ്ക്കാം. ബി.എസ്.ഡി.എസ്. അപേക്ഷ ഏപ്രിൽ 28 മുതൽ മേയ് 28 വരെ ഇതേ സൈറ്റിൽ ഓൺലൈൻ ആയി നൽകാം.
Content Highlights: Apply for Bachelor`s, Master`s, PG Diplomas, and JRF programs at ISI Kolkata for the 2026-27 academic year.
Published: 24 Feb 2026, 09:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented