കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടപ്പാക്കുന്ന ‘ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ഒരു ആശയം’ എന്ന പദ്ധതിയിൽ ഇന്റേണാകാൻ അവസരം.
പ്രാദേശിക സാമ്പത്തികവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപവത്‌കരണത്തിനായാണ് പദ്ധതി. യോഗ്യത: സർവകലാശാലാ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം (വേഡ്, എക്സൽ) അഭികാമ്യം. പ്രായം: 20-നും 50-നും മധ്യേ. അതത് പഞ്ചായത്ത്, നഗരസഭ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്‌ടോപ്പ് ഉള്ളവർക്കും മുൻഗണന.
പ്രശ്നസമാഹരണം, ആശയസമാഹരണം, പ്രശ്നങ്ങളുടെ മുൻഗണനാനിർണയം, തരംതിരിക്കൽ, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ധ ഇടപെടലുകൾ, വിശദമായ പദ്ധതിറിപ്പോർട്ട് തയ്യാറാക്കൽ, അവയുടെ നിർവഹണം എന്നിവയുണ്ടാകും.
രജിസ്റ്റർ ചെയ്യാൻ: kdisc.kerala.gov.in/oloi/interns അവസാന തീയതി ജനുവരി 10. വിവരങ്ങൾക്ക്: 8606469384, 8157861976.
Content Highlights: internship in K-DISC
Published: 30 Dec 2022, 09:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented