
നൂതന കോഴ്‌സുകളിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്വേര്‍ ടെസ്റ്റിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ജൂലായ് 16 വരെ retail.ictkerala.org/registration/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ഐ.സി.ടി. അക്കാദമി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. 23-ന് നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ്.
ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടി.സി.എസ്. അയോണില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കും. ലിങ്ക്ഡ് ഇന്‍ ലേണിങ്ങിലെ 14,000-ത്തോളം കോഴ്സുകള്‍ പഠിക്കാനുള്ള അവസരവും ഉണ്ടാകും. വിവരങ്ങള്‍ക്ക്: 7594051437, info@ictkerala.org
Content Highlights: K-DISC invites applications for innovative courses
Published: 12 Jul 2022, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented