കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ കീഴിൽ നോയിഡ(യുപി)യിൽ കാമ്പസുള്ള കല്പിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് (പഴയ നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്), വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

ആർട്ട്, കൾച്ചറൽ ഹെറിറ്റേജ് മേഖലകളിൽ പരിശീലനത്തിലും ഗവേഷണങ്ങളിലും ഏർപ്പെട്ടിരിക്കുന്ന രാജ്യത്തെ മുൻനിരസ്ഥാപനമാണിത്. പ്രവേശനംനേടുന്നവർക്ക് നാഷണൽ മ്യൂസിയത്തിന്റെ ലബോറട്ടറി, ലൈബ്രറി, സ്റ്റോറേജ്/റിസർവ് കളക്‌ഷൻ, ടെക്നിക്കൽ സപ്പോർട്ട് സെക്‌ഷനുകളിലെ സൗകര്യങ്ങൾ പഠനത്തിന്റെഭാഗമായി ഉപയോഗിക്കാം.

കോഴ്സുകളും പ്രവേശനയോഗ്യതയും ഇപ്രകാരമാണ്

• എംഎ ഹിസ്റ്ററി ഓഫ് ആർട്ട്: ബാച്ച്‌ലർ ബിരുദം. സോഷ്യൽ സയൻസസ്/‌ലിബറൽ ആർട്ട്സ്/ഫൈൻ ആർട്ട്സ് പശ്ചാത്തലം അഭികാമ്യം

• എംഎ ആർട്ട് കൺസർവേഷൻ: പ്യുവർ/അപ്ലൈഡ് സയൻസസ്/ആർക്കിടെക്ചർ/എൻജിനിയറിങ്/ഫൈൻ ആർട്ട്സ്/സോഷ്യൽ സയൻസസ്/ഹ്യുമാനിറ്റീസ് ബാച്ച്‌ലർ ബിരുദം. പ്ലസ്ടു/സീനിയർ സെക്കൻഡറി/ഇൻറർമീഡിയറ്റ് പഠനം സയൻസ് സ്ട്രീമിൽ ആകണം

• എംഎ മ്യൂസിയോളജി: സയൻസ്/സോഷ്യൽ സയൻസ്/ഹ്യുമാനിറ്റീസ് സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് മ്യൂസിയം സ്റ്റഡീസ് പശ്ചാത്തലമോ അതുമായി ബന്ധപ്പെട്ട വിഷയത്തിലെ പിജി ഡിപ്ലോമയോ അഭികാമ്യം

• എംഎ ആർക്കിയോളജി: ഹിസ്റ്ററി, ആർക്കിയോളജി, ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, സാൻസ്‌ക്രിറ്റ്‌, പാലി, ബുദ്ധിസ്റ്റ് സ്റ്റഡീസ്, പ്രക്രിത്, ജയിൻ സ്റ്റഡീസ്, ലൈഫ് സയൻസസ്/എർത്ത് സയൻസസ്, ആന്ത്രപ്പോളജി, ഹിസ്റ്ററി ഓഫ് ആർട്ട്, മൂസിയോളജി, ആർട്ട് കൺസർവേഷൻ, പാലിയോഗ്രഫി എപ്പിഗ്രാഫി ആൻഡ് ന്യൂമിസ്‌മാറ്റിക്സ് എന്നിവയിലൊന്നിലെ യുജി/പിജി ബിരുദം

• എംഎ പാലിയോഗ്രഫി എപ്പിഗ്രാഫി ആൻഡ് ന്യൂമിസ്‌മാറ്റിക്സ്: ഹിസ്റ്ററി, ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, ഹിസ്റ്ററി ഓഫ് ആർട്ട് എന്നിവയിലൊന്നിലൊ സാൻസ്‌ക്രിറ്റ്, തമിഴ്, പാലി, പ്രകൃത്, അറബിക്, പേർഷ്യൻ തുടങ്ങിയ ക്ലാസിക്കൽ ഭാഷകൾ എന്നിവയിലൊന്നിലോ ബിരുദം. അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച വിഷയങ്ങളിൽ ഏതെങ്കിലും ഒന്ന്, ഒരു പേപ്പറായി പഠിച്ചുനേടിയ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും മുകളിൽ സൂചിപ്പിച്ച വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിലെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: nmi.gov.in. പൂരിപ്പിച്ച അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളും ജൂലായ് 10-നകം Assistant Registrar, Indian Institute of Heritage, A-19, Sector 62, Noida-201309, Uttar Pradesh എന്ന വിലാസത്തിൽ തപാലിൽ ലഭിക്കണം.