
കോട്ടയത്തുള്ള (തേക്കുംതല) കേരള സർക്കാർ സ്ഥാപനമായ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് (കെആർഎൻഎൻഐവിഎസ്എ) സിനിമാ മേഖലയിലെ വിവിധ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ
ആക്ടിങ്, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, സിനിമറ്റോഗ്രഫി, ഡയറക്‌ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്, എഡിറ്റിങ്, സൗണ്ട് റെേക്കാഡിങ് ആൻഡ് സൗണ്ട് ഡിസൈനിങ് എന്നീ സവിശേഷ മേഖലകളിലാണ് മൂന്നു വർഷത്തെ ഫുൾ ടൈം െറസിഡൻഷ്യൽ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ ഉള്ളത്.
കോഴ്സ് ഘടന
ഫൗണ്ടേഷൻ കോഴ്സുകളും സ്പെഷ്യലൈസേഷൻ കോഴ്സുകളും ഉണ്ടാകും. ഫൗണ്ടേഷൻ കോഴ്സിൽ ഓരോ വകുപ്പും; ഫിലിം, ആനിമേഷൻ എന്നിവയുടെ പ്രൊഡക്‌ഷനുമായി ബന്ധപ്പെട്ട അവരുടേതായ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ നൽകുന്നു. പ്രാക്ടിക്കൽ സെഷനുകളിൽ വിദ്യാർഥികൾ വിവിധ വകുപ്പുകളിൽ മാറിമാറി ചെലവഴിക്കുന്നു. ഓരോ വിദ്യാർഥിയും ഫൗണ്ടേഷൻ കേഴ്സിന്റെ ഭാഗമായി ആറ് വകുപ്പുകളുടെയും അസൈൻമെന്റിനു വിധേയമാകും. തിരഞ്ഞെടുത്ത കോർ വിഷയവുമായി ബന്ധപ്പെട്ടുള്ളതാണ് സ്പെഷ്യലൈസേഷൻ കോഴ്സ്. പ്രോജക്ടും ഈ ഘട്ടത്തിൽ പൂർത്തിയാക്കണം. ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് പ്രോഗ്രാമിൽ ചേരുന്നവർ മെച്ചപ്പെട്ട കോൺഫിഗറേഷനുള്ള ഒരു ലാപ്ടോപ്പ് വാങ്ങുന്നത് അഭികാമ്യമാണ്.
യോഗ്യത
അംഗീകൃതബിരുദമുള്ള കേരളീയർക്കും കേരളീയേതരർക്കും അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻ ഫീ 65,000 രൂപ. മറ്റ് ഫീസും ഉണ്ടാകും.
തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പു പ്രക്രിയയുടെ ആദ്യ ഘട്ടമായ പ്രവേശന പരീക്ഷ ഓഗസ്റ്റ് 10-ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടാകും.
പാർട്ട് - I ജനറൽ അവയർനസ് (ഒരു മണിക്കൂർ ദൈർഘ്യം, 50 മാർക്ക്) ഭാഗത്ത് ബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. ശരിയുത്തരത്തിന് ഒരു മാർക്ക്. നെഗറ്റീവ് മാർക്കിങ് ഇല്ല.
പാർട്ട് - II സ്പെഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആണ് (രണ്ട് മണിക്കൂർ ദൈർഘ്യം, 100 മാർക്ക്). വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ട ചോദ്യങ്ങളായിരിക്കും രണ്ടാംഭാഗത്ത്. ചോദ്യങ്ങൾ ബിരുദ നിലവാരം ഉള്ളതായിരിക്കും.
പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു രണ്ടാംഘട്ടത്തിൽ ഒാറിയന്റേഷൻ പ്രോഗ്രാം, ഇൻറർവ്യൂ എന്നിവ കേരളത്തിൽ െവച്ച് നടത്തും. ഇതിലെ മികവ് പരിഗണിച്ചാണ് പ്രവേശനം.
അപേക്ഷ
www.krnnivsa.edu.in ലെ അഡ്മിഷൻ ലിങ്ക് വഴി ജൂലായ് 30 വരെ അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒരാൾക്ക് മുൻഗണന നിശ്ചയിച്ച് പരമാവധി മൂന്ന് കോഴ്സുകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 2000 രൂപ. വനിതകൾ, പട്ടിക/ഭിന്നശേഷി, എൽജിബിറ്റിക്യു + വിഭാഗക്കാർക്ക് 1000 രൂപയും. ഫീസടയ്ക്കാൻ ഓഗസ്റ്റ് രണ്ടുവരെ സമയം ലഭിക്കും. അപേക്ഷ സ്വീകരിച്ച് പ്രവേശനപരീക്ഷ നടത്തി റാങ്ക്പട്ടിക തയ്യാറാക്കി അലോട്മെൻ്റ് നടത്തുന്നത് തിരുവനന്തപുരം എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ്. lbsedp.lbscentre.in/krn25/ ലും പ്രോസ്പെക്ടസ് കിട്ടും. ഈ ലിങ്ക് വഴിയും അപേക്ഷ നൽകാം
Content Highlights: K.R. Narayanan Institute Admissions
Published: 17 Jul 2025, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented