ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്-ദിയോഗർ ഝാർഖണ്ഡ്) ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ പബ്ലിക് ഹെൽത്ത് (ബാച്ച്‌ലർ ഓഫ് പബ്ലിക് ഹെൽത്ത് + മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്) ജൂലായ് 2025 സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പൊതുജനാരോഗ്യ കേഡർ മാനേജ് ചെയ്യാൻ ആവശ്യമായ പ്രൊഫഷണലുകളെയും വിദഗ്ധരെയും സൃഷ്ടിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ആരോഗ്യ സംവിധാനത്തെ മാനേജ്മെന്റ്, അക്കാദമിക് റോളുകളിൽ ശക്തിപ്പെടുത്തുക, കേന്ദ്രിതമായ രീതിയിൽ ക്ലിനിക്കൽ സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.
എയിംസിലെ കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ ഡിപ്പാർട്ട്മെൻറാണ് പ്രോഗ്രാം നടത്തുന്നത്. അഞ്ചുവർഷ കാലയളവിൽ 220 ക്രെഡിറ്റുള്ള മുഴുവൻ സമയ റെസിഡൻഷ്യൽ പ്രോഗ്രാമാണിത്.
എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഹെൽത്ത് ഇക്കണോമിക്സ്, പ്രോഗ്രാം മാനേജ്മെന്റ് തുടങ്ങിയ അടിസ്ഥാന കോഴ്സുകൾമുതൽ ഗ്ലോബൽ ആൻഡ് ഇന്റർനാഷണൽ ഹെൽത്ത്, ഡെമോഗ്രാഫി ആൻഡ് പോപ്പുലേഷൻ സയൻസസ്, ഹെൽത്ത് ഫിനാൻസിങ്, ലെജിസ്ലേഷൻസ്, പോളിസി ആൻഡ് പൊളിറ്റിക്സ് തുടങ്ങിയ അഡ്വാൻസ്ഡ് കോഴ്സുകൾവരെയുള്ള മൊഡ്യൂളുകൾ ഉൾപ്പെടുന്നു.
10+2 സ്കീമിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ അല്ലെങ്കിൽ തത്തുല്യ യോഗ്യതാ പരീക്ഷ അംഗീകൃത ബോർഡിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് മൊത്തത്തിൽ വാങ്ങി (എസ്‌സി/എസ്ടി/ഒബിസി-എൻസിഎൽ/പിഡബ്ല്യുഡി അപേക്ഷകർക്ക് 40 ശതമാനം) ജയിച്ചിരിക്കണം. ഇംഗ്ലീഷിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് വേണം. നീറ്റ് യുജി 2025-ൽ സാധുവായ സ്കോർ വേണം. നീറ്റ് യുജിയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 2025 ഡിസംബർ 31-ന് 17 വയസ്സ് തികഞ്ഞിരിക്കണം. 2008 ഡിസംബർ 31-നോ മുൻപോ ജനിച്ചവർക്ക് അപേക്ഷിക്കാം.
Content Highlights: AIIMS Deoghar Integrated Public Health Program
Published: 21 Jul 2025, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented