ന്യൂഡൽഹി: ഫിസിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ അന്വേഷണസമിതി രൂപീകരിച്ച് ഡൽഹി ഐ.ഐ.ടി. പഠിപ്പ് മുടക്കിയുള്ള കാമ്പസിലെ വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. 31-കാരനായ ഋഷികേശ് കുമാർ ശനിയാഴ്ചയാണ് കാമ്പസിലെ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. ഋഷികേശിന്റെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സമിതി രൂപവത്കരിക്കുന്നതെന്ന് ഐ.ഐ.ടി. ഡയറക്ടർ പ്രൊഫ. രംഗൻ ബാനർജി അറിയിച്ചു.
ഹരിയാണ കായിക സർവകലാശാല വി.സി.യും ഉത്തരാഖണ്ഡ് മുൻ ഡി.ജി.പി.യുമായ അശോക് കുമാർ, ഡൽഹി എയിംസിലെ സൈക്യാട്രി വിഭാഗം മേധാവി പ്രൊഫ. പ്രതാപ് ശർമ, രജിസ്ട്രാർ, രണ്ട് വിദ്യാർഥി പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് അഞ്ചംഗസമിതി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനു പുറമെ ഋഷികേശിന്റെ കുടുംബത്തിന് സഹായധനം ലഭ്യമാക്കും. ഐ.ഐ.ടി.യിൽ ആഭ്യന്തരമായി പരിഹരിക്കാനാകാത്ത വിഷയങ്ങൾക്കായി പുറത്തുനിന്ന് ഓംബുഡ്‌സ്‌മാനെ നിയമിക്കും. വിദ്യാർഥിക്ഷേമം ഉറപ്പാക്കാൻ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണമെന്നും ഐ.ഐ.ടി. ഡയറക്ടർ സന്ദേശത്തിൽ പറഞ്ഞു.
Content Highlights: IIT Delhi has constituted a five-member fact-finding committee, headed by former Uttarakhand DGP Ashok Kumar, to investigate the circumstances surrounding the suicide of 31-year-old Physics postgraduate student Rishikesh Kumar following widespread campus protests.
Published: 26 Aug 2026, 11:19 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented