ന്യൂഡൽഹി: ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ മരണത്തിൽ വീഴ്ചകൾ ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ. ഇതേത്തുടർന്ന് തിങ്കളാഴ്ച ക്യാമ്പസിലെ എല്ലാ ക്ലാസുകളും അധികൃതർ റദ്ദാക്കിയിരുന്നു. ഋഷികേശിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നതാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ക്യാമ്പസിൽ ഒരു സഹപാഠി മരണപ്പെട്ടിട്ടും സാധാരണ രീതിയിൽ ക്ലാസുകൾ തുടരാനാകില്ലെന്നും നിലവിലെ സംവിധാനത്തിൽ താൽക്കാലിക ഇടവേള വേണമെന്ന് ചൂണ്ടിക്കാട്ടിയുമാണ് വിദ്യാർഥികൾ ക്ലാസുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടത്.
വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ:
സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസിലെ ഡീൻ, അസോസിയേറ്റ് ഡീനുകൾ, ഫിസിക്‌സ് വകുപ്പ് മേധാവി എന്നിവർ അടിയന്തരമായി രാജിവെക്കണം. മരണപ്പെട്ട ഋഷികേശിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണം.
ക്യാമ്പസിൽ കൗൺസിലിങ്ങിനായി എത്തുന്ന വിദ്യാർഥികൾക്കുള്ള മാനസികാരോഗ്യ പ്രോട്ടോക്കോൾ എന്താണെന്ന് അധികൃതർ പരസ്യമാക്കണം. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികളെ ക്യാമ്പസിൽനിന്ന് മാറ്റുന്നതിൽ സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസിനുള്ള പങ്ക് വ്യക്തമാക്കണമെന്നും വിദ്യാർഥികൾ കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ 30 മാസത്തിനിടയിൽ ഐഐടി ഡൽഹി ക്യാമ്പസിൽ ഒട്ടേറെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇത് നിലവിലുള്ള വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ക്യാമ്പസുകളിലെ വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ടോ എന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു.
Content Highlights: IIT Delhi cancelled all classes on Monday after students staged massive protests alleging administrative failures regarding the death of 26-year-old MSc Physics student Rishikesh, demanding an independent inquiry, institutional resignations, and better mental health protocols.
Published: 25 Aug 2026, 01:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented