കുടുംബ സംരംഭങ്ങളുടെ ഉടമകൾക്കും അടുത്ത തലമുറയിലെ നേതൃനിരയിലുള്ളവർക്കുമായി പുതിയ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ. ഇൻ ഫാമിലി ബിസിനസ്) പ്രോഗ്രാം ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലഖ്‌നൗ. iiml.ac.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

To advertise here,

കോഴ്‌സ് വിവരങ്ങൾ

കുടുംബ ബിസിനസുകളുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും നേതൃപാടവം വളർത്തുന്നതിനും പുതിയ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ മാനേജ്‌മെന്റ് ശേഷി കൈവരിക്കാൻ സഹായിക്കുന്നതാണ് ദ്വിവത്സര കോഴ്‌സ്.

  • പഠനരീതി: ഐഐഐഎം ലഖ്‌നൗവിന്റെ നോയിഡ കാമ്പസിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മാസം തോറും ഏകദേശം ഏഴ് ദിവസത്തോളം കാമ്പസിലെത്തി ക്ലാസുകളിൽ പങ്കെടുക്കുന്ന രീതിയിലാണ് ഘടന.

  • ഫാമിലി ബിസിനസ് ലാബുകൾ: പ്രോഗ്രാമിലെ ആറ് ട്രൈമസ്റ്ററുകളിലായി ആറ് 'ഫാമിലി ബിസിനസ് ലാബുകൾ' ഉണ്ടാകും. ബിസിനസ് വിശകലനം, വിഷൻ ആന്റ് സ്ട്രാറ്റജി, പിന്തുടർച്ചാവകാശം, ലീഡർഷിപ്പ് കൈമാറ്റം, ഇന്നൊവേഷൻ, വെഞ്ച്വർ ഇൻവെസ്റ്റിങ് എന്നിവയിൽ ലാബുകൾ മാർഗ്ഗനിർദ്ദേശം നൽകും.

പാഠ്യപദ്ധതിയിലെ പ്രധാന വിഷയങ്ങൾ:

  • ഫാമിലി എന്റർപ്രൈസ് ഫൗണ്ടേഷൻസ്

  • ഫാമിലി ബിസിനസ് ഗവേണൻസ് & ഗ്രോത്ത് സ്ട്രാറ്റജീസ്

  • ലീഡർഷിപ്പ് ഇൻ ഫാമിലി-മാനേജ്ഡ് ബിസിനസസ്

  • സെക്‌സഷൻ ആന്റ് ജനറേഷണൽ ട്രാൻസിഷൻ

  • റെഗുലേറ്ററി ഫ്രെയിംവർക്കുകൾ & സ്ട്രാറ്റജിക് വെഞ്ച്വർ ഇൻവെസ്റ്റിംഗ്

മറ്റ് സവിശേഷതകൾ:

  • അന്താരാഷ്ട്ര ഫാമിലി ബിസിനസുകൾ സന്ദർശിക്കാനും ആഗോള തലത്തിലുള്ള അനുഭവപരിചയം നേടാനുമുള്ള അവസരം.

  • കുടുംബത്തിലെ മുതിർന്നവർക്കും സഹോദരങ്ങൾക്കും പങ്കാളികളാകാൻ സാധിക്കുന്ന സവിശേഷമായ വർക്ക്‌ഷോപ്പുകൾ.

പ്രധാന തീയതികൾ:

  • ഫേസ് 1 അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഡിസംബർ 31

  • ഫേസ് 2 അപേക്ഷിക്കാനുള്ള അവസാന തീയതി: 2027 ഏപ്രിൽ 2

  • ആദ്യ ബാച്ച് ആരംഭിക്കുന്നത്: 2027 ജൂലൈ

അപേക്ഷകരുടെ യോഗ്യതയും ബിസിനസ് മുൻപരിചയവും വിലയിരുത്തിയ ശേഷം അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.