രാജ്യത്തെ മുൻനിര ബിസിനസ്സ് സ്കൂളുകളിലെ എം.ബി.എ പ്രവേശനത്തിനായുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളുടെ നേതൃത്വത്തിൽ 2026 നവംബർ 29 ഞായറാഴ്ച രാജ്യത്തെ 170-ഓളം കേന്ദ്രങ്ങളിലായി മൂന്ന് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുന്നത്.
പ്രധാന തീയതികൾ:
-
അപേക്ഷ ആരംഭിക്കുന്നത്: 2026 ഓഗസ്റ്റ് മൂന്ന് (രാവിലെ 10:00 മുതൽ)
-
അവസാന തീയതി: 2026 സെപ്റ്റംബർ 15 (വൈകുന്നേരം 05:00 വരെ)
-
അഡ്മിറ്റ് കാർഡ് ലഭ്യമാകുന്ന തീയതി: 2026 നവംബർ നാല് മുതൽ നവംബർ 29 വരെ
-
ഫലപ്രഖ്യാപനം: 2027 ജനുവരി ആദ്യവാരം (പ്രതീക്ഷിക്കുന്നത്)
21 ഐ.ഐ.എമ്മുകൾക്ക് പുറമെ എഫ്.എം.എസ് ഡൽഹി, എസ്.പി.ജെ.ഐ.എം.ആർ (SPJIMR), എം.ഡി.ഐ ഗുഡ്ഗാവ്, ഐ.ഐ.എഫ്.ടി തുടങ്ങിയ രാജ്യത്തെ പ്രമുഖ ബിസ്നസ് സ്കൂളുകളിലേക്കും ഈ പരീക്ഷ വഴിയാണ് പ്രവേശനം. CAT 2026 സ്കോറിന് 2027 ഡിസംബർ 31 വരെ പ്രാബല്യമുണ്ടായിരിക്കും.
യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെയുള്ള (SC/ST/PwD വിഭാഗക്കാർക്ക് 45%) ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
പരീക്ഷാ രീതി:
പരീക്ഷാ ഘടനയിൽ മാറ്റങ്ങളൊന്നുമില്ല. മൊത്തം 68 ചോദ്യങ്ങളുണ്ടാകും:
-
VARC (വെർബൽ എബിലിറ്റി & റീഡിങ് കോംപ്രിഹെൻഷൻ): 24 ചോദ്യങ്ങൾ
-
DILR (ഡാറ്റാ ഇന്റർപ്രെട്ടേഷൻ & ലോജിക്കൽ റീസണിങ്): 22 ചോദ്യങ്ങൾ
-
QA (ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്): 22 ചോദ്യങ്ങൾ
ഓരോ സെക്ഷനും 40 മിനിറ്റ് വീതം സമയപരിധിയുണ്ട്. ചോദ്യങ്ങളിൽ 70 ശതമാനത്തോളം മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും 30 ശതമാനം ടൈപ്പ് ഇൻ ദി ആൻസർ ചോദ്യങ്ങളുമായിരിക്കും. എം.സി.ക്വു ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് (1 മാർക്ക്) ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്:
-
ജനറൽ വിഭാഗം: ₹2,700
-
SC, ST, PwD വിഭാഗങ്ങൾ: ₹1,350
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി iimcat.ac.in സന്ദർശിക്കുക.
Content Highlights: The official notification for CAT 2026 has been released for admissions to top business schools including 21 IIMs, with the online application window opening on August 3 and the exam scheduled for November 29, 2026.
Published: 26 Jul 2026, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented