ന്യൂഡല്‍ഹി: കമ്പനി സെക്രട്ടറി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ഫൗണ്ടേഷന്‍, എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പരീക്ഷാത്തീയതിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. icsi.edu എന്ന വെബ്‌സൈറ്റ് വഴി ടൈംടേബിള്‍ പരിശോധിക്കാം. 2021 ജൂണിലാണ് പരീക്ഷ. 

To advertise here,

കോവിഡ്-19 രോഗവ്യാപനത്തെത്തുടര്‍ന്ന് ഡിസംബറില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ജൂണിലെ പരീക്ഷയെഴുതാം. ഫൗണ്ടേഷന്‍ കോഴ്‌സുകളിലെ പരീക്ഷ ജൂണ്‍ 5, 6 തീയതികളിലും എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ കോഴ്‌സുകളിലെ പരീക്ഷ ജൂണ്‍ ഒന്നു മുതല്‍ 10 വരെയുമാകും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിലുണ്ട്. 

ഡിസംബറിലെ പരീക്ഷയില്‍ നിന്ന് ഓപ്റ്റ് ഔട്ട് ചെയ്യാനുള്ള അവസരവും ഐ.സി.എസ്.ഐ ഒരുക്കിയിട്ടുണ്ട്. അങ്ങനെയുള്ളവര്‍ക്കും ജൂണില്‍ നടക്കുന്ന പരീക്ഷയെഴുതാം. 

ഡിസംബര്‍ 21 മുതല്‍ 30 വരെ രാജ്യത്തെ 262-ലേറെ കേന്ദ്രങ്ങളിലായാണ് പരീക്ഷ. സാമൂഹ്യഅകലം പാലിക്കുന്നതിനായി 45-ഓളം അധിക കേന്ദ്രങ്ങളും അനുവദിച്ചിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ ഐ.സി.എസ്.ഐ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights: ICSI CS exam timetable published check now