
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ അര്‍ധവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. എല്‍പി വിഭാഗം ഒഴികെയുള്ള പരീക്ഷകള്‍ 15- ന് തുടങ്ങും. എല്‍പി പരീക്ഷകള്‍ 17- നാണ് ആരംഭിക്കുക. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ 23- ന് അവസാനിക്കും. തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി സ്കൂള്‍ അടയ്ക്കും.
ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക. ആദ്യഘട്ടം 15- നു തുടങ്ങി 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ്ടുവിനും ഒരു പരീക്ഷ വീതം നടക്കും.
ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിനാണ് സ്കൂളുകള്‍ തുറക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
2025 - 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍.
Content Highlights: Get the official Christmas exam timetable for the current academic year. Exams begin December 17th (LP section) and December 15th (others).
Published: 18 Nov 2025, 08:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented