സിഎസ് പ്രൊഫഷണല്‍, എക്‌സിക്യൂട്ടീവ് പ്രോഗ്രാം ജൂണ്‍ 2025 സെഷനിലെ ഫലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് icsi.edu എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അവരുടെ സ്‌കോറുകള്‍ ഓണ്‍ലൈനായി പരിശോധിക്കാം.
എക്‌സിക്യൂട്ടീവ് പ്രോഗ്രാമിലുള്ളവര്‍ക്ക്, ഫലപ്രഖ്യാപനത്തിന് ശേഷം ഉടന്‍തന്നെ ഇ-റിസള്‍ട്ട്-കം-മാര്‍ക്ക്‌സ് സ്റ്റേറ്റ്‌മെന്റ് ഔദ്യോഗിക പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യ്തിട്ടുണ്ട്. ഹാര്‍ഡ് കോപ്പികള്‍ അയയ്ക്കുന്നതല്ലാത്തതുകൊണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അതേസമയം, പ്രൊഫഷണല്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ തപാല്‍ വഴി മാര്‍ക്ക് സ്റ്റേറ്റ്‌മെന്റിന്റെ കോപ്പി ലഭിക്കും. 30 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ഉദ്യോഗാര്‍ത്ഥിക്ക് ഇത് ലഭിച്ചില്ലെങ്കില്‍, exam@icsi.edu എന്ന ഇമെയില്‍ വിലാസത്തില്‍ ICSIയെ ബന്ധപ്പെടണം.
ICSI അടുത്ത ഘട്ട പരീക്ഷകളുടെ ഷെഡ്യൂളും പുറത്തുവിട്ടിട്ടുണ്ട്. സിഎസ് പ്രൊഫഷണല്‍, എക്‌സിക്യൂട്ടീവ് പരീക്ഷകള്‍ ഡിസംബര്‍ 22-നും ഡിസംബര്‍ 29-നും ഇടയില്‍ നടക്കും. അപേക്ഷാ ഫോമുകള്‍ 2025 ഓഗസ്റ്റ് 26 മുതല്‍ ലഭ്യമാകും. ലേറ്റ് ഫീ ഒഴിവാക്കുന്നതിനായി വിദ്യാര്‍ഥികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
സിഎസ് ജൂണ്‍ 2025 ഫലം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ഘട്ടം 1. icsi.edu സന്ദര്‍ശിക്കുക.
ഘട്ടം 2. ഹോംപേജിലെ 'ICSI CS June 2025 Result' എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3. റോള്‍ നമ്പറും രജിസ്‌ട്രേഷന്‍ നമ്പറും നല്‍കുക.
ഘട്ടം 4. ഫലം കാണുന്നതിന് വിവരങ്ങള്‍ സമര്‍പ്പിക്കുക.
ഘട്ടം 5. സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക.
ഉദ്യോഗാര്‍ത്ഥികള്‍ ഭാവിയിലെ ഉപയോഗത്തിനായി അവരുടെ ഫലത്തിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കണം. 2025 ഡിസംബര്‍ സെഷനില്‍ പരീക്ഷയെഴുതുന്നുണ്ടെങ്കില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും വേണം. തുടര്‍ന്നുള്ള എല്ലാ അറിയിപ്പുകളും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Content Highlights: ICSI CS June 2025 Result is out! Check your Professional & Executive program scores at icsi.edu
Published: 25 Aug 2025, 10:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented