ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌ ഓഫ് ഇന്ത്യ സിഎ ഫലം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബറില്‍ നടന്ന ഫൗണ്ടേഷന്‍, ഫൈനല്‍, ഇന്റര്‍മീഡിയറ്റ് എന്നീ പരീക്ഷകളുടെ ഫലമാണ് പുറത്തുവിട്ടത്. ഔദ്യോഗിക വെബ്‌സൈറ്റായ icai.org അല്ലെങ്കില്‍ icai.nic.in വഴി ഫലം അറിയാം.

To advertise here,

ഫൗണ്ടേഷന്‍ പരീക്ഷയില്‍ എല്‍ രാജലക്ഷ്മി അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം നേടി. നേഹ ഖവാനി, മുകുന്ദ് അജിവാള്‍ എന്നിവരാണ് ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷകളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഇത്തവണത്തെ ഫൗണ്ടേഷന്‍ പരീക്ഷ എഴുതിയ 98,827 പേരില്‍ 14,609 പേര്‍ വിജയിച്ചു. 14.78 ശതമാനമാണ് വിജയം. സിഎ ഫൈനല്‍ ഗ്രൂപ്പ് 1 പരീക്ഷയില്‍ പങ്കെടുത്ത 51,955 പേരില്‍ 12,811 ആളുകള്‍ യോഗ്യത നേടി. ഗ്രൂപ്പ് 2-ന് 32,273 പേര്‍ പരീക്ഷ എഴുതിയതില്‍ 8,151 പേര്‍ വിജയിച്ചു. രണ്ട് ഗ്രൂപ്പിലേക്കും നടത്തിയ പരീക്ഷയില്‍ 16,800 ആളുകള്‍ പങ്കെടുക്കുകയും 2,727 പേര്‍ വിജയിക്കുകയും ചെയ്തു.

പരീക്ഷാഫലം

  • ഔദ്യോഗിക വെബ്‌സൈറ്റായ icai.nic.in സന്ദര്‍ശിക്കുക
  • സിഎ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കുക.
  • രജിസ്‌ട്രേഷന്‍ നമ്പറും റോള്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
  • റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക