ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ icai.orgല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

To advertise here,

2025-ലെ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരീക്ഷകള്‍ക്കുമുള്ള അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിലെ തങ്ങളുടെ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. എന്തെങ്കിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ അധികൃതരെ അറിയിക്കേണ്ടതാണ്.