മസ്കറ്റ്: മസ്കറ്റ് ചാപ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ പുതിയ മാനേജിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. മലയാളിയായ സംഗീത സുരേഷ്‌കുമാർ ആണ് പുതിയ ചെയർ പേഴ്സൺ. വനിതാ അംഗങ്ങളുടെ എക്സലൻസ് സബ്-കമ്മിറ്റിയുടെ ചുമതലയും അവർ വഹിക്കും.

To advertise here,

വൈസ് ചെയർപേഴ്സണായി ബദ്രി നാരായൺ സുബുദ്ധിയും, സെക്രട്ടറിയായി ആശിഷ് സുബേദാറും, ട്രഷററും സ്പോൺസർഷിപ്പ് സബ്-കമ്മിറ്റി ലീഡുമായി അഭിഷേക് ആർ. വൈശ്യയും തെരഞ്ഞെടുക്കപ്പെട്ടു. ചാപ്റ്ററിന്റെ മുൻ ചെയർപേഴ്സണായിരുന്ന ഉന്മേഷ് ഭോംഹേയെ അഡ്വൈസറായും നിയമിച്ചു. IT, PR, മീഡിയ, ലീഗൽ & കോംപ്ലയൻസ് സബ്-കമ്മിറ്റികളുടെ ലീഡായും അദേഹം പ്രവർത്തിക്കും. പരിപാടിയോടനുബന്ധിച്ച് നടന്ന പരിശീലന പരിപാടിയിൽ ചരൻജോത് സിംഗ് നന്ദയും, സാഹിൽ അറോറയും മുഖ്യപ്രഭാഷകരായി പങ്കെടുത്തു.