മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡി.എം./എം.സി.എച്ച്.- സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് ഇയർ ബി.ഡി.എസ്. (സപ്ലിമെന്ററി), ഫസ്റ്റ് ഇയർ ബി.എസ്സി. മെഡിക്കൽ മൈക്രോബയോളജി (സപ്ലിമെന്ററി-2016 സ്കീം), ഫസ്റ്റ് ഇയർ ബി.എസ്സി. മെഡിക്കൽ ബയോകെമിസ്ട്രി (സപ്ലിമെന്ററി-2016 സ്കീം), രണ്ടാംവർഷ എം.എസ്സി. നഴ്സിങ് ഡിഗ്രി (സപ്ലിമെന്ററി), ഫോർത്ത് ബി.പി.ടി. ഡിഗ്രി (സപ്ലിമെന്ററി), ഫിഫ്ത്ത് ഫാം. ഡി. / സെക്കൻഡ് ഫാം. ഡി.പി.ബി. റെഗുലർ, സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തേഡ് പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി പാർട്ട് രണ്ട്് (സപ്ലിമെന്ററി-2019 സ്കീം) പരീക്ഷയുടെ തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷൻ. ജൂലായ് 17-ന് ആരംഭിക്കുന്ന ഒന്നാംവർഷ ബി.സി.വി.ടി. ഡിഗ്രി (സപ്ലിമെന്ററി-2014 സ്കീം) പരീക്ഷയ്ക്ക് ജൂലായ് 1 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപ്പേപ്പർ കോഡിനും 110 രൂപ ഫൈനോടുകൂടി ജൂലായ് മൂന്നുവരെയും 335 രൂപ സൂപ്പർ ഫൈനോടുകൂടി ജൂലായ് അഞ്ചുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ടൈംടേബിൾ പുനഃക്രമീകരണം
മെഡിക്കൽ പി.ജി. ഡിഗ്രി /ഡിപ്ലോമ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിളുകൾ ജൂൺ 29-ന് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പുനഃക്രമീകരിച്ച് സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: health university news
Published: 21 Jun 2024, 10:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented