പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്ന് പ്രിന്റെടുത്ത് അലോട്ട്മെന്റ് മെമ്മോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നൽകി മാർച്ച് 20 നകം ഫീസടയ്ക്കണം. ഓൺലൈനായും ഫീസടയ്ക്കാം.

To advertise here,

അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ചവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻലിസ്റ്റിൽ നിന്നും നീക്കംചെയ്യണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.

ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം മാർച്ച് 21 വൈകീട്ട് അഞ്ചുവരെ നടക്കും. വിവരങ്ങൾക്ക്: 04712560363, 64

Content Highlights: Health Inspector, paramedical diploma allotments published