ബെംഗളൂരു: 35 വർഷങ്ങൾ പൂർത്തിയാക്കിയ ഗാർഡൻ സിറ്റി സർവകലാശാല (GCU) കൊറൽ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മുഖ്യാതിഥിയായ പ്രശസ്ത മജീഷ്യനും പ്രചോദന പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട്, സർവകലാശാലാ ചാൻസലർ ഡോ. ജോസഫ് വി.ജി, വൈസ് ചാൻസലർ ഡോ. എം. രാമചന്ദ്ര ഗൗഡ എന്നിവർക്കൊപ്പം 35-ാം വാർഷികത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത് കൊറൽ ജൂബിലി വർഷത്തിന് തുടക്കം കുറിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. രാജേഷ് പാലയിൽ, ഡയറക്ടർ (സ്ട്രാറ്റജി & പ്ലാനിങ്) ക്രിസ്റ്റോ ജോസഫ്, ബെംഗളൂരു നോർത്ത് യൂണിവേഴ്സിറ്റിയുടെ മുൻ സിൻഡിക്കേറ്റ് അംഗം ജയ്ജു ജോസഫ്, ട്രൈബൽ ഫോക് & മ്യൂസിക് അംബാസഡർ അരുൺ ശിവാഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസരംഗത്തെ 46 വർഷത്തെ അനുഭവവും സ്ഥാപനത്തിന്റെ ആരംഭകാല വെല്ലുവിളികളും തന്റെ പ്രസംഗത്തിൽ ചാൻസലർ ഡോ. ജോസഫ് വി.ജി. പങ്കുവെച്ചു. അർഹരായ വിദ്യാർഥികൾക്ക് ലഭ്യമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി 35,000 ചെടികൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണ നൽകുകയും, വിവിധ മേഖലകളിൽ നിന്നുള്ള 35 പ്രമുഖരെ ആദരിക്കുകയും ചെയ്യുന്ന പരിപാടികൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Content Highlights: Garden City University (GCU) kicked off its 35th-anniversary celebrations, "Ignite 35," in Bengaluru. Chief guest Gopinath Muthukad joined Chancellor Dr. Joseph V.G. to unveil the logo and launch initiatives like planting 35,000 saplings.
Published: 27 Feb 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented