കേന്ദ്രസര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദതല പ്രോഗ്രാമുകളിലെ 2025-26-ലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി.-യു.ജി.) 2025-ന് അപേക്ഷിക്കാം.
കേന്ദ്രസര്‍വകലാശാലകള്‍: അലിഗഢ് മുസ്ലിം, ബനാറസ് ഹിന്ദു, ആന്ധ്രാപ്രദേശ്, സൗത്ത് ബിഹാര്‍, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മു, ത്ധാര്‍ഖണ്ഡ്, കര്‍ണാടക, കശ്മീര്‍, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട്, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍, ജാമിയ മിലിയ ഇസ്ലാമിയ, ജവാഹര്‍ലാല്‍ നെഹ്റു, പോണ്ടിച്ചേരി, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ്, ഡല്‍ഹി, ഹൈദരാബാദ്, വിശ്വഭാരതി, സെന്‍ട്രല്‍ സാന്‍സ്ക്രിറ്റ്, നാഷണല്‍ സാന്‍സ്ക്രിറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍വകലാശാലകള്‍. പങ്കെടുക്കുന്ന മറ്റുസ്ഥാപനങ്ങളില്‍ സ്റ്റേറ്റ്, കല്പിത, സ്വകാര്യ സര്‍വകലാശാലകള്‍, മറ്റ് സര്‍ക്കാര്‍സ്ഥാപനങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടും.
സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം. പ്രവേശനവ്യവസ്ഥകള്ക്ക് സി.യു.ഇ.ടി. യു.ജി. വെബ്സൈറ്റ് നോക്കണം. കൂടാതെ അതത് സര്‍വകലാശാല/സ്ഥാപനം പ്രസിദ്ധപ്പെടുത്തുന്ന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും/പ്രോസ്പക്ടസും പരിശോധിക്കണം.
പ്രവേശനയോഗ്യത: ക്ലാസ് 12/തത്തുല്യപരീക്ഷ ജയിച്ചിരിക്കുകയോ 2025-ല്‍ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. തത്തുല്യപരീക്ഷകളില്‍ എച്ച്.എസ്.സി. വൊക്കേഷണല്‍ പരീക്ഷ, മൂന്നുവര്‍ഷ അംഗീകൃത ഡിപ്ലോമ, അഞ്ച് വിഷയങ്ങളോടെയുള്ള എന്‍.ഐ. ഒ.എസ്. സീനിയര്‍ സെക്കന്‍ഡറി പരീക്ഷ, ചില വിദേശപരീക്ഷകള്‍ തുടങ്ങിയവയും ഉള്‍പ്പെടും. യോഗ്യതാപരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വര്‍ഷം, ബന്ധപ്പെട്ട സര്‍വകലാശാലാ വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കും.
ഓരോ സര്‍വകലാശാലയുടെയും/ സ്ഥാപനത്തിന്റെയും പ്രവേശനയോഗ്യതാ വ്യവസ്ഥകള്‍, പ്രവേശനത്തിനുവേണ്ട വിഷയ കോമ്പിനേഷനുകള്‍, സംവരണവ്യവസ്ഥകള്, ഇളവുകള്‍ തുടങ്ങിയവയൊക്കെ വിഭിന്നമാകും. അതിനാല്‍, അപേക്ഷ നല്‍കുംമുന്‍പ് ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് വ്യവസ്ഥകള്‍ മനസ്സിലാക്കണം. പരീക്ഷ അഭിമുഖീകരിക്കാന്‍ പ്രായപരിധിയില്ല. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തൃപ്തിപ്പെടുത്തണം.
വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.
മൂന്നുഭാഗങ്ങളും വിഷയങ്ങളും
- 13 ഭാഷകള്‍: ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു. ഇതിലെ ചോദ്യങ്ങള്‍, റീഡിങ് കോംപ്രിഹന്‍ഷന്‍ (വ്യത്യസ്തമായ ഖണ്ഡികകള്‍ അടിസ്ഥാനമാക്കി -ഫാക്ച്വല്, ലിറ്റററി, നറേറ്റീവ്), ലിറ്റററി ആപ്റ്റിറ്റിയൂഡ് ആന്‍ഡ് വൊക്കാബുലറി എന്നിവ വിലയിരുത്തും.
- 23 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍: അക്കൗണ്ടന്‍സി/ബുക്ക് കീപ്പിങ്, അഗ്രിക്കള്‍ച്ചര്‍, ആന്ത്രപ്പോളജി, ബയോളജി/ബയോളജിക്കല്‍ സയന്‍സ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എന്വയണ്മെന്റല് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസസ്, ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്, ഫൈന്‍ ആര്‍ട്സ്/വിഷ്വല്‍ ആര്‍ട്സ്/കൊമേര്‍ഷ്യല്‍ ആര്‍ട്സ്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയന്‍സ്, നോളജ് ട്രഡീഷന്‍-പ്രാക്ടീസസ് ഇന്‍ ഇന്ത്യ, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷന്‍, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെര്‍ഫോമിങ് ആര്‍ട്സ് (ഡാന്‍സ്, ഡ്രാമ, മ്യൂസിക്), ഫിസിക്കല്‍ എജുക്കേഷന്‍ (യോഗ, സ്പോര്‍ട്സ്), ഫിസിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സാന്‍സ്ക്രിറ്റ്, സോഷ്യോളജി. ചോദ്യങ്ങള്‍ എന്‍.സി.ഇ. ആര്.ടി. സിലബസ് പ്രകാരം. പ്രവേശനം തേടുന്ന സര്‍വകലാശാലകള്‍/കോഴ്സുകള്‍ അനുസരിച്ച് വിഷയങ്ങള്‍ തിരഞ്ഞെടുക്കാം.
- ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: വിദേശഭാഷകള്‍ ഉള്‍പ്പെടെയുള്ള മറ്റുഭാഷകള്കള്ക്കും (അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേര്‍ഷ്യന്‍, റഷ്യന്‍, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റന്‍, സാന്‍സ്ക്രിറ്റ്), ഓണ്‍ട്രപ്രനേര്‍ഷിപ്പ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഫാഷന്സ്റ്റഡീസ്, ടൂറിസം, ലീഗല്‍ സ്റ്റഡീസ്, എന്‍ജിനിയറിങ് ഗ്രാഫിക്സ് എന്നിവയ്ക്കും. പങ്കെടുക്കുന്ന സര്‍വകലാശാലകള്‍ ഓരോ പ്രോഗ്രാമിനും പരിഗണിക്കുന്ന ടെസ്റ്റുകള്‍ പരിശോധിച്ച് ഈ ടെസ്റ്റ് തിരഞ്ഞെടുക്കണമോയെന്ന് പരീക്ഷാര്‍ഥിക്ക് തീരുമാനിക്കാം. ജനറല്‍ നോളജ്, കറന്റ് അഫയേഴ്സ്, ജനറല്‍ മെന്റല്‍ എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ് (ബേസിക് മാത്തമാറ്റിക്കല്‍ തത്ത്വങ്ങള്‍ -അരിത്മറ്റിക്/ഓള്‍ജിബ്ര/ജ്യോമെട്രി/മെന്‍സുറേഷന്‍/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ ലളിതമായ ആപ്ലിക്കേഷന്‍സ്), ലോജിക്കല്‍ ആന്‍ഡ് അനലറ്റിക്കല്‍ റീസണിങ് എന്നീ മേഖലകളിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
പരമാവധി അഞ്ച് ടെസ്റ്റുകള്‍
ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടെ പരമാവധി അഞ്ച് വിഷയങ്ങള്‍/ടെസ്റ്റുകള്‍വരെ തിരഞ്ഞെടുക്കാം. പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ ഡൊമൈന്‍ വിഷയങ്ങളുടേത് ഉള്‍പ്പെടെ, ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്കു വേണ്ട ടെസ്റ്റുകള്‍ പരിഗണിച്ച്, ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകള്‍ തിരഞ്ഞെടുക്കാം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ വെബ്സൈറ്റിലെ യൂണിവേഴ്സിറ്റീസ് ലിങ്കില്‍ ലഭിക്കും.
ഉദാ: കേരള കേന്ദ്ര സര്‍വകലാശാലയിലെ ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (ഓണേഴ്സ്) പ്രോഗ്രാമില്‍ താത്പര്യമുള്ളവര്‍ ഭാഷാഭാഗത്തുനിന്ന് ഇംഗ്ലീഷും ഡൊമൈന്‍ വിഷയത്തില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സും ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റും അഭിമുഖീകരിക്കണം.
- പരീക്ഷാരീതി: പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ (സി.ബി.ടി.) നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട് ചോയ്സ് എന്നിവ പരിഗണിച്ച് പല ഷിഫ്റ്റുകളിലായി നടത്തിയേക്കാം. ഒന്നില്‍ക്കൂടുതല്‍ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തേണ്ടിവന്നാല്‍ മാര്‍ക്ക് നോര്മലൈസേഷന് നടത്തി എന്‍.ടി.എ. സ്കോര്‍ നിര്‍ണയിക്കും.
- ചോദ്യങ്ങള്‍: ഓരോ ടെസ്റ്റ്പേപ്പറിലും 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. എല്ലാം നിര്‍ബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റ് ആയിരിക്കും.
- മാര്‍ക്ക് : ശരിയുത്തരത്തിന് അഞ്ചുമാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും.
- മലയാളത്തിലും ചോദ്യക്കടലാസ് : ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും. അപേക്ഷ നല്കുമ്പോള് ഏത് ഭാഷയിലെ ചോദ്യക്കടലാസ് വേണമെന്ന് രേഖപ്പെടുത്തണം. പിന്നീടത് മാറ്റാന്‍കഴിയില്ല.
- പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ. അപേക്ഷിക്കുമ്പോള്‍ നാല് കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. കഴിയുന്നതും അപേക്ഷാര്‍ഥിയുടെ സംസ്ഥാനത്തെ സ്ഥിരം മേല്‍വിലാസവുമായി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രമോ സമീപത്തെ പരീക്ഷാകേന്ദ്രങ്ങളോ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ദൂരെയുള്ള കേന്ദ്രങ്ങളോ മറ്റുസംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളോ തിരഞ്ഞെടുക്കുന്നത് കഴിവതും ഒഴിവാക്കണം.
- പരീക്ഷത്തീയതി: മേയ് എട്ടിനും ജൂണ്‍ ഒന്നിനും ഇടയ്ക്ക് ദിവസവും പല ഷിഫ്റ്റിലായി നടത്തും.
- അപേക്ഷ : cuet.nta.nic.in/ വഴി മാര്‍ച്ച് 22-ന് രാത്രി 11.50 വരെ അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് ഈ ലിങ്കില്‍ ലഭിക്കും. മൂന്നുഘട്ടങ്ങളിലായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കണം -രജിസ്ട്രേഷന് ഫോം, ആപ്ലിക്കേഷന്‍ ഫോം, ഫീ പേമെന്റ്. ഇവ ഒരുമിച്ചോ ഘട്ടങ്ങളായോ പൂര്‍ത്തിയാക്കാം. പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍/കോഴ്സുകള്‍ ഏതൊക്കെയെന്ന് അപേക്ഷ നല്കുമ്പോള് വ്യക്തമാക്കണം. ഒരാള്‍ ഒരു അപേക്ഷയേ നല്‍കാവൂ. അപേക്ഷ നല്കി, ഫീസ് വിജയകരമായി അടച്ചശേഷം, കണ്ഫര്മേഷന് പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. കണ്ഫര്മേഷന് പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.
അപേക്ഷാഫീസ് : ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്നിന്ന് അപേക്ഷാഫീസ് സംബന്ധിച്ച വിവരം ലഭിക്കും. അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍, കാറ്റഗറി എന്നിവയനുസരിച്ച് ഇത് മാറും.
- മൂന്നു വിഷയങ്ങള്‍/ടെസ്റ്റുകള്‍ വരെ തിരഞ്ഞെടുക്കുന്ന ജനറല്‍ വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 1000 രൂപ
- ഒ.ബി.സി.(എന്‍.സി. എല്‍.)/ഇ.ഡബ്ല്യു.എസ്. -900 രൂപ
- പട്ടിക/ഭിന്നശേഷി/തേര്ഡ്ജന്ഡര്-800 രൂപ. ഓരോ അധികവിഷയത്തിനും ഈ വിഭാഗക്കാര്‍ അധികമായി അടയ്ക്കേണ്ട തുക, യഥാക്രമം 400/375/350 രൂപ.
- വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാരും മൂന്നുവിഷയംവരെ 4500 രൂപയും ഓരോ അധികവിഷയത്തിനും 1800 രൂപ വീതവും ഫീസായി നല്‍കണം.
ഫീസ് മാര്‍ച്ച് 23-ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകള്‍ ഓണ്‍ലൈനായി തിരുത്താന്‍ 24 മുതല്‍ 26-ന് രാത്രി 11.50 വരെ അവസരമുണ്ടാകും.
Content Highlights: CUET UG 2025 Registration begins
Published: 04 Mar 2025, 07:52 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented