സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്‍ നടത്തുന്ന ഇരുപത്തിയൊന്നാമത് സിടെറ്റ് പരീക്ഷയുടെ തിയതി പുറത്തുവിട്ടു. 2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ നടക്കുക. പേപ്പര്‍ I, പേപ്പര്‍ II എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പരീക്ഷ.
രാജ്യത്തെ 132 നഗരങ്ങളില്‍ ഇരുപത് ഭാഷയിലാണ് പരീക്ഷ നടത്തുക. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് സിടെറ്റ് പരീക്ഷയ്ക്കുണ്ടാവുക. ഒരു മാര്‍ക്കുവീതമുള്ള ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല. നിലവില്‍ പരീക്ഷാതിയതി മാത്രമേ അറിയിച്ചിട്ടുള്ളു അപേക്ഷ നടപടികള്‍ ആരംഭിച്ചിട്ടില്ല.
ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള യോഗ്യതയ്ക്കാണ് സിടെറ്റ് പേപ്പര്‍ I. ആറ് മുതല്‍ എട്ട് വരെ പഠിപ്പിക്കാന്‍ പേപ്പര്‍ II വിജയിക്കണം. പരീക്ഷയുടെ സിലബസ്, ഭാഷ, യോഗ്യത, ഫീസ്, പ്രധാനപ്പെട്ട തിയതികള്‍ തുടങ്ങിയ ഉള്‍പ്പെടുത്തി വിശദമായ അറിയിപ്പ് പിന്നീട് വരും.
Content Highlights: CTET 2026 exam date released by CBSE. Paper I & II to be held on February 8th across 132 cities in 20 languages.
Published: 26 Oct 2025, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented