
തിരുവനന്തപുരം: രാജ്യത്ത് ദേശീയപ്രാധാന്യമുള്ള മൂന്ന് പുതിയ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് (എ.ഐ.ഐ.എ.) കാമ്പസുകൾ സ്ഥാപിക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങളിൽനിന്ന് നിർദേശം ക്ഷണിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് ഇതുസംബന്ധിച്ച കത്ത് അയച്ചു. നിർദേശങ്ങൾ വിലയിരുത്താൻ മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് (ചലഞ്ച് മെത്തേഡ്) രീതിയാണ് ആയുഷ് മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.
നിശ്ചിത മാതൃകയിൽ പദ്ധതിനിർദേശം സമർപ്പിക്കണം. ഭൂമി, അടിസ്ഥാനസൗകര്യം, സർക്കാരിന്റെ പ്രതിബദ്ധത, നടപ്പാക്കാനുള്ളശേഷി തുടങ്ങിയ മാനദണ്ഡങ്ങളിൽ ഏറ്റവും മികച്ച സ്കോർ നേടുന്ന സംസ്ഥാനങ്ങൾക്കായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് കിട്ടുക. ഓരോ സംസ്ഥാനവും ഒരു നോഡൽ ഓഫീസറെ നിയോഗിച്ച് വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ന്യൂഡൽഹിയിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലാണ് പുതിയ കാമ്പസുകൾ സ്ഥാപിക്കുക. ആയുർവേദ ചികിത്സ, പി.ജി. പഠനം, ഗവേഷണം, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സമാനപദവിയാണ് ഇതിനും ഉണ്ടാവുക.
കേരളത്തിന്റെ സാധ്യത
• കേരള ആയുർവേദ ബ്രാൻഡ്
• വിപുലമായ ചികിത്സാ ശൃംഖല
• മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രം
• ഔഷധസസ്യങ്ങളുടെ സമൃദ്ധി
• ശക്തമായ ഗവേഷണ-അക്കാദമിക് അടിത്തറ
• സർക്കാർ പിന്തുണ
Content Highlights: The Ministry of Ayush has invited proposals via a challenge method from states to set up three new national-level All India Institute of Ayurveda (AIIA) campuses, with Kerala standing as a strong contender due to its rich heritage and infrastructure.
Published: 08 Aug 2026, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented