
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ) പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ രണ്ട് തവണയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നൽ തിരഞ്ഞെടുത്ത വിദ്യാർഥികൾ മാത്രമായിരിക്കും രണ്ടാമത്തെ പരീക്ഷയഴുതുക. രണ്ട് തവണയായി നടത്തുന്ന പരീക്ഷയെ സംബന്ധിച്ച് നടത്തിയ വെബിനാറിലാണ് ബോർഡ് ചെയർമാൻ രാഹുൽ സിങ് ഇക്കാര്യം വ്യാഴാഴ്ച വ്യക്തമാക്കിയത്.
ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പ്രധാന നിയമങ്ങൾ
- ആദ്യ പരീക്ഷയിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങൾ എങ്കിലും എഴുതിയിരിക്കണം. അല്ലെങ്കിൽ രണ്ടാം പരീക്ഷയ്ക്ക് അർഹതയുണ്ടാവില്ല.
- മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന പരമാവധി മൂന്ന് വിഷയങ്ങൾ മാത്രം രണ്ടാം പരീക്ഷയ്ക്ക് തിരഞ്ഞെടുക്കാം.
രണ്ടാം പരീക്ഷയ്ക്ക് അർഹതയുള്ള വിഷയങ്ങൾ
- ഗണിതസ്ത്രം
- സയൻസ്
- സോഷ്യൽ സയൻസ്
- രണ്ട് ഭാഷാ വിഷയങ്ങൾ
ഫലപ്രഖ്യാപനം
രണ്ട് പരീക്ഷകളിൽ ലഭിക്കുന്ന ഉയർന്ന മാർക്ക് ആയിരിക്കും അവസാന ഫലത്തിൽ പരിഗണിക്കുക. അന്തിമ ഫലം ജൂൺ 30ന് മുമ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റ പരീക്ഷയുടെ “ഹൈ-സ്റ്റേക്ക്” സ്വഭാവം കുറയ്ക്കുകയും വിദ്യാർഥികൾക്ക് മെച്ചപ്പെടുത്താനുള്ള അവസരം നൽകുകയുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്.
നാല് മാതൃകകളാണ് പരിഗണനയിലുണ്ടായിരുന്നത്. ആറുമാസം വീതമുള്ള സെമസ്റ്റര്‍ രീതി, മോഡുലാര്‍ പരീക്ഷകള്‍, രണ്ട് പരീക്ഷകള്‍, ഡിമാന്‍ഡ് അധിഷ്ഠിത പരീക്ഷ എന്നീ നാലു മാതൃകകളാണ് പരീക്ഷാപരിഷ്‌ക്കരണത്തിനായി പരിഗണിച്ചിരുന്നത്. ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തില്‍ തന്നെ സെമസ്റ്റര്‍ അധിഷ്ഠിതവും മോഡുലാര്‍ പരീക്ഷകളും ഒഴിവാക്കപ്പെട്ടു. വര്‍ഷത്തില്‍ രണ്ട് പരീക്ഷകള്‍ എന്നതും മോഡുലാര്‍ പരീക്ഷയുമാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് രണ്ട് പരീക്ഷകളില്‍ എത്തിച്ചേര്‍ന്നത്.
Content Highlights: CBSE Class 10 board exams to be held twice annually. Learn about eligibility, subjects, and the new NEP 2020 initiative for better student outcomes.
Published: 21 Nov 2025, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented