അഹമ്മദാബാദ്, ബെംഗളൂരു, കോഴിക്കോട്, കൊൽക്കത്ത ഉൾപ്പടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലേക്കും (ഐ.ഐ.എം.) മറ്റ് പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കും പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ്  രജിസ്ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in-ൽ ആരംഭിച്ചു. ഇത്തവണ ഐ.ഐ.എം ഇൻഡോർ ആണ് പരീക്ഷ നടത്തുന്നത്. 2026 നവംബർ 29-ന് മൂന്ന് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

To advertise here,

യോഗ്യത

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 50% മാർക്കോ തത്തുല്യ CGPA-യോ ഉള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.

  • SC, ST, PwD വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 45% മാർക്ക് മതിയാകും.

  • ബിരുദ അവസാന വർഷ വിദ്യാർഥികൾക്കും ഫലം കാത്തിരിക്കുന്നവർക്കും താൽക്കാലികമായി അപേക്ഷ സമർപ്പിക്കാം.

  • അപേക്ഷിക്കാൻ പ്രായപരിധിയില്ല.

ഓരോ ഐ.ഐ.എമ്മിനും സ്വന്തമായ യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയും ഉണ്ട്.

 

അപേക്ഷിക്കേണ്ട വിധം

  1. iimcat.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

  2. ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് പുതിയ യൂസറായി രജിസ്റ്റർ ചെയ്യുക.

  3. ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത, അക്കാദമിക് വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.

  4. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന നഗരങ്ങളും മറ്റ് മുൻഗണനകളും തിരഞ്ഞെടുക്കുക.

  5. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.

  6. അപേക്ഷ സമർപ്പിച്ച് കൺഫർമേഷൻ പേജ് പരിശോധിക്കുക.

  7. ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെയും കൺഫർമേഷൻ പേജിന്റെയും കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

അപേക്ഷാ ഫീസ്

  • ജനറൽ, EWS, NC-OBC വിഭാഗങ്ങൾ: ₹2,600

  • SC, ST, PwD വിഭാഗങ്ങൾ: ₹1,300

പ്രധാന വിവരങ്ങൾ

  • അഡ്മിറ്റ് കാർഡ്: നവംബറിൽ ലഭ്യമാകും.

  • ഫലപ്രഖ്യാപനം: 2026 ഡിസംബറിൽ പ്രതീക്ഷിക്കാം.