തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ രണ്ട് വരെ അപേക്ഷിക്കാം.
അപേക്ഷാ ഫീസ് : ജനറൽ - 680 രൂപ, എസ്.സി/ എസ്.ടി - 300 രൂപ. ഫീസ് അടച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശന പരീക്ഷാ തീയ്യതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയ്യതി, പ്രവേശനം ആരംഭിക്കുന്ന തീയ്യതി തുടങ്ങിയവ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ: https://admission.uoc.ac.in/ ഫോൺ : 7559816123, 8129544376, 8547982485.
Content Highlights: The Department of Computer Science at Calicut University has invited online applications for its PG Diploma in Data Science and Analytics course, with the final deadline set for June 2.
Published: 29 May 2026, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented