
ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടുള്ള സമഗ്രശിക്ഷാപദ്ധതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച് 2025-26 വരെ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. പ്രീപ്രൈമറി മുതല്‍ സീനിയര്‍ സെക്കന്‍ഡറി വരെയുള്ള 11.6 ലക്ഷം സ്‌കൂളുകള്‍, 15.6 കോടി വിദ്യാര്‍ഥികള്‍, 57 ലക്ഷം അധ്യാപകര്‍ എന്നിവര്‍ ഇതിന്റെ ഭാഗമാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കായി ഒട്ടേറെ പുതിയകാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം.
പ്രീപ്രൈമറി
*അങ്കണവാടി ജീവനക്കാരെ പരിശീലിപ്പിക്കാന്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കല്‍. ഇ.സി.സി.ഇ. അധ്യാപകര്‍ക്ക് സര്‍വീസ് കാലത്തിനിടെ പരിശീലനം.
*പഠനസാമഗ്രികള്‍ക്ക് ഒരു കുട്ടിക്ക് 500 രൂപ നിരക്കില്‍ സഹായം. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീപ്രൈമറി വിഭാഗങ്ങളില്‍ നാടന്‍ കളിപ്പാട്ടങ്ങള്‍, കളികള്‍, കളി അധിഷ്ഠിത പഠനം.
*ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളുകളിലെ പ്രീപ്രൈമറി വിഭാഗത്തിന് സഹായം.
നിപുണ്‍ ഭാരത്
* 'നാഷണല്‍ മിഷന്‍ ഓണ്‍ ഫൗണ്ടേഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസി' പ്രകാരം കുട്ടികളില്‍ വായന, എഴുത്ത്, അക്കങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം ഉണ്ടാക്കും.
*ഒരു വിദ്യാര്‍ഥിക്ക് വര്‍ഷത്തില്‍ 500 രൂപയും അധ്യാപകന് മാന്വലിനായി 150 രൂപയും. ജില്ലയ്ക്ക് 10 മുതല്‍ 20 ലക്ഷം രൂപവരെ സഹായം.
*പ്രീപ്രൈമറി, പ്രൈമറി അധ്യാപകര്‍ക്ക് ഫൗണ്ടേഷണല്‍ ലിറ്ററസിയില്‍ പരിശീലനം.
എലിമെന്ററി തലം
*കുട്ടികളുടെ അവകാശസംരക്ഷണത്തിന് എലിമെന്ററി സ്‌കൂളുകള്‍ക്ക് സഹായധനം.
* 'ചൈല്‍ഡ് ട്രാക്കിങ്ങിന്' പ്രത്യേക സഹായം.
സെക്കന്‍ഡറി തലം
*പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും.
*വര്‍ഷത്തില്‍ 6000 രൂപ നിരിക്കല്‍ ഗതാഗത സൗകര്യം സെക്കന്‍ഡറി തലത്തിലും.
*16-നും 19-നുമിടയിലുള്ള പട്ടികജാതിവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കാന്‍ 2000 രൂപയുടെ സഹായം.
ഗുണനിലവാരം ഉറപ്പാക്കല്‍
*എല്ലാവശങ്ങളും ഉള്‍ക്കൊള്ളുന്ന ഹോളിസ്റ്റിക്ക് പ്രോഗ്രസ് കാര്‍ഡ്.
*ഖേലോ ഇന്ത്യയില്‍ രണ്ടു മെഡലുകള്‍ ലഭിച്ച സ്‌കൂളുകള്‍ക്ക് 25,000 രൂപയുടെ സ്‌പോര്‍ട്‌സ് ഗ്രാന്റ്.
*പ്രാദേശിക കരകൗശല വിദഗ്ധരോടൊപ്പം ചേര്‍ന്നുള്ള ഇന്റേണ്‍ഷിപ്പ്.
*അസൈസ്‌മെന്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
*പുതിയ എസ്.സി.ഇ.ആര്‍.ടി.കള്‍ സ്ഥാപിക്കും.
*പ്രീപ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള അധ്യാപകര്‍ക്ക് പരിശീലനം.
തുല്യത ഉറപ്പാക്കല്‍
*എല്ലാ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളും 12-ാം ക്ലാസുവരെ ഉയര്‍ത്തും.
*പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലുകള്‍ക്ക് വര്‍ഷം 40 ലക്ഷം രൂപയുടെ ഗ്രാന്റ്.
*ഹോസ്റ്റലുകളില്‍ സാനിറ്ററി പാഡുകളും മാലിന്യസംസ്‌കരണ സംവിധാനവും ഉറപ്പാക്കും.
*പെണ്‍കുട്ടികള്‍ക്ക് മൂന്നുമാസത്തെ സ്വയം രക്ഷാപരിശീലനം. ഇതിനുള്ള പ്രതിമാസ തുക 3000 രൂപയില്‍നിന്ന് 5000 രൂപയാക്കി.
*പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാസം 200 രൂപ നിരക്കില്‍ 10 മാസം സഹായം.
*പ്രത്യേക പരിഗണന വേണ്ടവരെ കണ്ടെത്താന്‍ വാര്‍ഷിക ക്യാമ്പ്. ഇതിനായി 10,000 രൂപ.
തൊഴില്‍ വിദ്യാഭ്യാസം
*തൊഴില്‍ വിദ്യാഭ്യാസത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സഹായം.
* 'ക്ലാസ് റൂം കം വര്‍ക് ഷോപ്പ്' ഉണ്ടാക്കാന്‍ വ്യവസ്ഥ.
ഡിജിറ്റല്‍
*ഐ.സി.ടി. ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ എന്നിവയ്ക്ക് സഹായം.
*സ്‌കൂളുകള്‍ക്ക് സോഷ്യല്‍ ഓഡിറ്റ്.
*ഭാഷാ അധ്യാപകരെ നിയമിക്കാന്‍ വ്യവസ്ഥ.
Content Highlights: Cabinet approves Samagra Shiksha Scheme 2.0, education revival, central government
Published: 05 Aug 2021, 11:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented