കൊച്ചി: ചായകുടി കൂടുതൽ ആരോഗ്യകരമാക്കുവാൻ കർശന നടപടിയുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്.). അപകടകരമായ രാസവസ്തുവായ എപ്പിക്ലോറോ ഹൈഡ്രിൻ അടങ്ങിയ ടീ ബാഗുകൾക്ക് ബി.ഐ.എസ്. വിലക്കേർപ്പെടുത്തി. കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലിനേത്തുടർന്നാണ് നടപടി.
തേയില, ഗ്രീൻ ടീ എന്നിവയുടെ ടീ ബാഗുകളിലെ പേപ്പറിന് ഉറപ്പുനൽകാനും ബ്ലീച്ചിങ്ങിനുമായാണ് എപ്പിക്ലോറോ ഹൈഡ്രിൻ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നിർമിച്ച ടീ ബാഗുകൾ ചൂടുവെള്ളത്തിൽ മുക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുവും ചായയോടൊപ്പം കലരും. ഇതിനാലാണ് എപ്പിക്ലോറോ ഹൈഡ്രിൻ അടങ്ങിയ ടീ ബാഗുകൾ ഒഴിവാക്കുന്നത്.
എപ്പിക്ലോറോ ഹൈഡ്രിന് നിരോധനം ഏർപ്പെടുത്തിയതിനൊപ്പം ടീ ബാഗുകളുടെ നിർമാണവേളയിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളും ബി.ഐ.എസ്. പുറത്തിറക്കിയിട്ടുണ്ട്. ടീ ബാഗുകളിലെ തേയില ഉൾക്കൊള്ളുന്ന പേപ്പറിന്റെ ഉറപ്പുകൂട്ടാനായി വാഴ നാര് ഉപയോഗിക്കാം.
ടീ ബാഗ് നിർമാണത്തിനായി ശുദ്ധമായ പൾപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. കൂടാതെ, ടീ ബാഗിലെ നൂൽ, ടാഗ്, പശ, ടാഗിൽ ഉപയോഗിക്കുന്ന മഷി എന്നിവയ്ക്കും ഇനിമുതൽ കർശന സുരക്ഷാപരിശോധനകൾ ബാധകമാണ്.
Content Highlights: The Bureau of Indian Standards (BIS) has banned the use of the cancer-causing chemical epichlorohydrin in tea bags, mandating safer alternatives like banana fiber and pure pulp for production.
Published: 12 Jun 2026, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented