നീറ്റ് (യു.ജി)-2026 സ്കോര്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം

ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിലെ 2026 വർഷത്തെ നഴ്സിങ് ബിരുദ പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് (യു.ജി)-2026 സ്‌കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവരെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ പെർമനന്റ്/ഷോർട്ട് സർവിസ് കമ്മിഷൻ പ്രകാരം മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫീസർമാരായി നിയമിക്കും. വനിതകൾക്കാണ് അവസരം. നാലുവർഷത്തെ ബി.എസ്സി. നഴ്സിങ് കോഴ്സാണ് വിവിധ കോളേജുകളിലായി നടത്തുന്നത്.
പ്രായം: 2001 ഒക്ടോബർ ഒന്നിനും 2009 സെപ്റ്റംബർ 30-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചുവരാകണം.
തിരഞ്ഞെടുപ്പ്: നീറ്റ് (യു.ജി)-2026 സ്‌കോർ അടിസ്ഥാനമാക്കി സ്‌ക്രീനിങ് ചെയ്യപ്പെടുന്നവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്റ്റ്, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാവും അന്തിമമായ തിരഞ്ഞെടുപ്പ്. കംപ്യൂട്ടർ അധിഷ്ഠിത (ഒബ്ജക്ടീവ്) പരീക്ഷയ്ക്ക് ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.
അപേക്ഷ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.joinindianarmy. nic.in-ൽ ലഭിക്കും.
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി), ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്ടു ആദ്യത്തെ അവസരത്തിൽത്തന്നെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. അവിവാഹിതരായിരിക്കണം. വിവാഹമോചിതകൾക്കും ബാധ്യതയില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം.
Content Highlights: The Armed Forces Medical Services has invited applications from unmarried female candidates for its 2026 four-year BSc Nursing course based on NEET UG scores, offering direct officer commission upon successful completion.
Published: 03 Jun 2026, 08:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented