ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ മെയിന്‍) 2025-ന് അപേക്ഷകള്‍ ക്ഷണിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. നവംബര്‍ 22 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
1) ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലുള്ള ന്യൂ രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) ആവശ്യമായ വിവരങ്ങള്‍ നല്‍കുക
4) ലോഗിന്‍ വിവരങ്ങള്‍ രജിസ്ട്രേഷന് ശേഷം ലഭിക്കും
5) ആവശ്യമുള്ള വിവരങ്ങള്‍ നല്കിയ ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക
6) ഫോട്ടോഗ്രഫും സിഗ്നേച്ചറും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക
7) ജെ.ഇ.ഇ അപേക്ഷാ ഫീ അടച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
8) കണ്ഫര്മേഷന് പേജ് ഭാവി ആവശ്യങ്ങള്‍ക്കായി പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക
2025 ജനുവരി ആദ്യവാരം പരീക്ഷാകേന്ദ്രം പ്രഖ്യാപിക്കും. പരീക്ഷാ തീയതിക്ക് മൂന്ന് ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കും. 2025 ജനുവരി 22-31 വരെയാകും പരീക്ഷയെന്നാണ് സൂചന.
Content Highlights: apply now for jee main exam
Published: 20 Nov 2024, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented