തിരുവനന്തപുരം: സ്ഥിരംനിയമനം ലഭിച്ച എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ദിവസവേതനമായി കൈപ്പറ്റിയ തുക തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനം തടസ്സപ്പെട്ടതിനാല്‍ താത്കാലിക വേതനത്തിലാണ് അധ്യാപകര്‍ ജോലിചെയ്തിരുന്നത്. സംവരണസീറ്റുകള്‍ മാറ്റിവെച്ച് ബാക്കി തസ്തികകളില്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന്, സ്ഥിരനിയമനം ലഭിക്കുന്നവര്‍ നേരത്തേ വാങ്ങിയ ദിവസവേതനം തിരിച്ചടയ്ക്കണമെന്ന സ്ഥിതിയുണ്ടായി. ഇതിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്.
നിയമനം റെഗുലറൈസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കുടിശ്ശിക ശമ്പളത്തില്‍നിന്ന് ഈ തുക കുറവുവരുത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ നിയമനാംഗീകാരം ലഭിക്കുമ്പോള്‍ ദിവസവേതനാടിസ്ഥാനത്തില്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും തിരിച്ചടയ്ക്കണമെന്ന പ്രശ്‌നത്തിന് പരിഹാരമായി.
നിയമനത്തീയതിമുതല്‍ നിയമനാംഗീകാരം (ശമ്പള സ്‌കെയിലില്‍) നല്‍കിയുള്ള ഉത്തരവിന്റെ തീയതിവരെ ശമ്പള സ്‌കെയിലില്‍ ലഭിക്കേണ്ട തുകയില്‍നിന്ന് ദിവസവേതനത്തില്‍ കൈപ്പറ്റിയ തുക കുറച്ച് ബാക്കിയുള്ള കുടിശ്ശികയാണ് ഇനി പിഎഫില്‍ ലയിപ്പിക്കേണ്ടത്.
ശമ്പളക്കുടിശ്ശിക നല്‍കുന്നതില്‍ സ്പാര്‍ക്കില്‍ സാങ്കേതികതടസ്സം ഉണ്ടെങ്കില്‍ ട്രഷറി ഓഫീസര്‍, സ്പാര്‍ക്ക് നോഡല്‍ ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ട് പരിഹരിക്കണം. ഇതു സംബന്ധിച്ച് നടപടി ആവശ്യമുണ്ടെങ്കില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ വിശദ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നല്‍കണം.
Content Highlights: Government clarifies: Aided school teachers with permanent appointments no longer need to repay daily wages received during employment gaps.
Published: 07 Dec 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented