തികച്ചും സാധാരണക്കാരായ കുട്ടികളെ പഠിപ്പിച്ച് മല്‍സര പരീക്ഷകള്‍ക്ക് തയ്യാറാക്കിയ അധ്യാപകന്റെ കഥ പറഞ്ഞ ഹൃത്വിക് റോഷന്‍ ചിത്രമാണ് സൂപ്പര്‍ 30. ആ കഥയ്ക്ക് പ്രേരണയായതോ ട്യൂഷന്‍ ഫീസുപോലും വാങ്ങാതെ കുട്ടികളെ പഠിപ്പിച്ച ആനന്ദ് കുമാര്‍ എന്ന അധ്യാപകനും. അന്ന് സിനിമയുടെ പേരിലാണെങ്കില്‍ ഇന്ന് ജനതാ കര്‍ഫ്യുവിനിടയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയതിന്റെ പേരിലാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്.
കൊറോണാ വൈറസ് വ്യാപനം തടയാനായി രാജ്യം മുഴുവന്‍ വീട്ടിലിരുന്ന് ജനതാ കര്‍ഫ്യൂ ആചരിച്ചപ്പോള്‍, വീടിന് പുറത്തിറങ്ങി കളിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മുന്നിലേക്ക് തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ ചെറു ഗണിത പ്രശ്‌നങ്ങളുമായി ഈ അധ്യാപകനെത്തി. ആറ് മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യങ്ങളാണ് അദ്ദേഹം തയ്യാറാക്കിയത്.
ഓണ്‍ലൈനിലൂടെ ചോദിച്ച ഓരോ ചോദ്യങ്ങള്‍ക്കും നൂറുകണക്ക് മറുപടികളാണ് അദ്ദേഹത്തിന് ലഭിച്ചത്. പലരും വ്യത്യസ്ത രീതികളിലൂടെയാണ് ഉത്തരങ്ങളിലേക്കെത്തിയതെന്നും എല്ലാ ഉത്തരങ്ങളും പരിശോധിച്ച ശേഷം കുട്ടികള്‍ക്ക് പുത്തന്‍ ടിപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു. ഓണ്‍ലൈനിലൂടെ ഇനിയും പരിശീലനം നടത്തണമെന്നാണ് പലരും കമെന്റുകളിലൂടെ അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്.
2002-ല്‍ ബിഹാറിലെ പട്‌നയിലാണ് ആനന്ദ് കുമാര്‍ തന്റെ സൂപ്പര്‍ 30 ക്ലാസ്സുകള്‍ ആരംഭിച്ചത്. സാധാരണ കുടുംബങ്ങളിലെ കുട്ടികളെ മത്സര പരീക്ഷകള്‍ വിജയിക്കാന്‍ പ്രാപ്തരാക്കിയ ഈ ഉദ്യമം ലോക ശ്രദ്ധയാകര്‍ഷിച്ചതാണ്.
Content Highlights: Super 30 Founder anand kumar Engages Students with maths problem during janata curfew
Published: 23 Mar 2020, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented