കൊറോണ വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ് ലോകം മുഴുവന്‍. ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ സിനിമാതാരങ്ങളും നിര്‍ദേശപ്രകാരം വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാണ്. അതോടൊപ്പം സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളിലും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനതാ കര്‍ഫ്യൂ, ബ്രേക്ക് ദ ചെയിന്‍ തുടങ്ങിയ ക്യാമ്പയിനുകള്‍ക്ക് രാഷ്ട്രീയഭേദമില്ലാതെ സിനിമാക്കാര്‍ ഒന്നടങ്കം മുന്നിട്ടറങ്ങിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ കയ്യടി നേടുകയാണ് പ്രശസ്ത നടന്‍ പ്രകാശ് രാജ്.

To advertise here,

ജനതാ കര്‍ഫ്യൂവിന് വീട്ടിലിരിക്കുക മാത്രമല്ല പ്രകാശ് രാജ് ചെയ്തത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി തന്റെ കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം അദ്ദേഹം മാറ്റി വച്ചു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളവും നല്‍കി. 

എന്റെ ജോലി അവസാനിച്ചിട്ടില്ല. എന്നേ കൊണ്ട് സാധിക്കുന്നത് എല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കുക- പ്രകാശ് രാജ് കുറിച്ചു. 

Content Highlights: Prakash Raj gives advance salary to his workers, Janata Curfew, Corona Outbreak, Covid 19