ജനതാ കർഫ്യൂവിന്റെ ഭാ​ഗമായി നടന്ന കാമ്പയിനിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

To advertise here,

മോഹൻലാലിനെതിരേ കേസെടുത്തു എന്ന തരത്തിൽ ചില ഓൺലെെൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടും വെന്നും വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും മനുഷ്യാവകാശ കമ്മിഷൻ‌ പിആർഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

‘ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ – പത്രക്കുറിപ്പിൽ പറയുന്നു

Content Highlights: Fake news, case against mohanlal was not registered, human right commission, Janata Curfew Remark, Covid 19, Corona Outbreak