കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ് 2025-26-ൽ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കു നടത്തുന്ന വിവിധഘട്ട തുടർ അലോട്മെന്റുകൾ പ്രഖ്യാപിച്ചു. സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ഒന്നാം ഘട്ട അലോട്മെന്റ്, ആർക്കിടെക്ചർ കോഴ്സിലേക്കുള്ള മൂന്നാം ഘട്ട അലോട്മെന്റ്, സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലും എസ്‌സിറ്റിയിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ റൗണ്ട് അലോട്മെൻ്റ് എന്നിവയാണ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

To advertise here,

• അലോട്മെൻറ് ലഭിച്ചവർ അവരുടെ ഹോം പേജിൽനിന്നും അലോട്മെൻറ് മെമ്മോ ഡൗൺലോഡു ചെയ്ത് പ്രിൻറ് ഔട്ട് എടുക്കണം. അപേക്ഷാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ടു ചെയ്യപ്പെട്ട കോഴ്സ്, കോളേജ്, കാറ്റഗറി, ഫീ വിവരങ്ങൾ തുടങ്ങിയവ അതിലുണ്ടാകും. ഈ ഘട്ടത്തിലെ അലോട്മെൻറ് മെമ്മോ പിന്നീട് ഹോം പേജിൽ ലഭിക്കില്ല. അതിനാൽ അതിന്റെ ഒരു കോപ്പി, ഭാവി ആവശ്യങ്ങൾക്കായി എടുത്തുെവക്കണം.

• അപേക്ഷാർഥിയുടെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന ഡേറ്റാ ഷീറ്റും ഹോം പേജിൽനിന്ന്‌ ഡൗൺലോഡ് ചെയ്യണം

• അലോട്മെൻറ് മെമ്മോ പ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർക്ക് തുക അടയ്ക്കേണ്ടതുണ്ടെങ്കിൽ ഓഗസ്റ്റ് 30-ന് ഉച്ചയ്ക്ക് രണ്ടിനകം ഓൺലൈൻ ആയി അടയ്ക്കണം. ഇതേദിവസം വൈകീട്ട് മൂന്നിനകം കോളേജിൽ പ്രവേശനം നേടണം

• അലോട്മെൻറ് മെമ്മോ, േഡറ്റാ ഷീറ്റ്, കീം 2025 പ്രോെസ്പക്ടസ് ക്ലോസ് 11.7.1 - ൽ (പേജ് 93) നൽകിയിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള രേഖകൾ (ബാധകമായവ) എന്നിവ സഹിതമാണ് അലോട്മെൻറ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടത്. അലോട്മെൻറ് ലഭിച്ചവർ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനസമയക്രമം മനസ്സിലാക്കണം

• സമയപരിധിക്കകം ഫീ/ബാക്കി ഫീ (ബാധകമെങ്കിൽ) അടയ്ക്കാത്തവർ, കോളേജിൽ പ്രവേശനം നേടാത്തവർ എന്നിവർക്ക് അവരുടെ അലോട്മെൻറ് നഷ്ടപ്പെടും.

• പ്രവേശന പരീക്ഷാ കമ്മിഷണർ എൻജിനിയറിങ്/ആർകിടെക്ചർ കോഴ്സുകളിലേക്ക് 2025-’26-ൽ ഇനിയും അലോട്മെൻറ് നടത്തുന്നതല്ല. സർക്കാർ/എയ്ഡഡ് കോളേജുകളിൽ ഈ കോഴ്സുകളിൽ ഇനിയും ഒഴിവുകൾ വരുന്ന പക്ഷം, പ്രോസ്പെക്ടസ് വ്യവസ്ഥകൾ പാലിച്ച് ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ് സ്പോട്ട് അഡ്മിഷൻ വഴി അവ നികത്തും.

ഫാർമസി

ഓപ്ഷൻ രജിസ്ട്രേഷൻ പ്രക്രിയയിൽ/ താത്‌കാലിക അലോട്മെൻറിൽ ഉൾപ്പെട്ടിരുന്ന എറണാകുളം ലിസി കോളേജ് ഓഫ് ഫാർമസി ആദ്യ ആന്തിമ അലോട്മെൻറിൽ ഉൾപ്പെടുത്തിയിട്ടില്ല. അഞ്ച് സർക്കാർ ഫാർമസി കോളേജുകൾ 53 സ്വാശ്രയ ഫാർമസി കോളേജുകൾ എന്നിവയിലേക്ക് ആദ്യ റൗണ്ടിൽ അലോട്മെൻറ് നൽകി.

സർക്കാർ, സ്വാശ്രയ വിഭാഗങ്ങളിലെ വിവിധ കാറ്റഗറികളിൽ സംസ്ഥാന തലത്തിൽ അവസാനമായി അലോട്മെൻറ് ലഭിച്ച ഫാർമസി റാങ്കുകൾ ഇപ്രകാരമാണ്.

എസ്എം: സർക്കാർ -1152, സ്വാശ്രയം -21393. ഇഇസഡ് -1817, 31253. എംയു -1357, 21846. എൽഎ -4301, 26372. ഡിവി -5104, 24140. വികെ -2146, 27156. ബിഎച്ച് -3312, 30579. ബിഎക്സ് -4186, 26660. കെഎൻ -5507, 24216. കെയു -8820, 22186. എസ്‌സി -6082, 31882. എസ്‌ടി -18327, 33372. ഇഡബ്ലു -4308, 27189.

സർക്കാർവിഭാഗത്തിൽ കോളേജ് തല അവസാന എസ്എം റാങ്കുകൾ: കോഴിക്കോട് -192, തിരുവനന്തപുരം -869, കണ്ണൂർ -1053, ആലപ്പുഴ -1060, കോട്ടയം -1152.

ഈ ഘട്ടത്തിലെ എല്ലാ കോഴ്സുകളുടെയും അലോട്മെൻറ് ലിസ്റ്റ്, ഫാർമസി കോഴ്സിലെ ലാസ്റ്റ് റാങ്ക് പട്ടിക എന്നിവ വെബ്സൈറ്റിൽ ലഭിക്കും.