കേന്ദ്രസർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന ദേശീയപ്രാധാന്യമുള്ള സ്ഥാപനം, കംപ്യൂട്ടർ സയൻസിലും അനുബന്ധമേഖലയിലും പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന കേന്ദ്രം... ഇതെല്ലാമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി), കോട്ടയം. ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ വളർന്നുവരുന്ന ഒട്ടേറെ അവസരങ്ങൾ മനസ്സിലാക്കിയാണ് ഇവിടെ വിദ്യാർഥികളെ സജ്ജമാക്കുന്നത്. വ്യവസായമേഖലയ്ക്ക് എന്താണ് അവശ്യമെന്നു മനസ്സിലാക്കി അതിനനുസരിച്ച് കരിക്കുലം തയ്യാറാക്കുന്നു.

To advertise here,

പ്രോഗ്രാമുകൾ

  1. ബിടെക് ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
  2. ബിടെക് ഇൻ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്
  3. ബിടെക് ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സ്പെഷ്യലൈസേഷൻ ഇൻ സൈബർ സെക്യൂരിറ്റി)
  4. ബിടെക് ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്)

ഈ പ്രോഗ്രാമുകളിലെല്ലാം ബിടെക്-ബിഎസ് അവസരമുണ്ട്. ബിടെക് മൂന്നാംവർഷം കഴിയുമ്പോൾ അഡീഷണൽ ക്രെഡിറ്റ് കൂടി എടുക്കുകയാണെങ്കിൽ ഒരുവർഷംകൂടി പ്രോജക്ട് ചെയ്ത് അവർക്ക് ബിടെക്-എംഎസ് ബിരുദമായി പുറത്തുവരാം. ജെഇഇ മെയിൻ റാങ്ക് അടിസ്ഥാനമാക്കി ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന അലോട്‌മെന്റ് വഴിയാണ് പ്രവേശനം. വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കാമ്പസിലുണ്ട്.

ഇന്റേൺഷിപ്പ്

തിയറി പഠനത്തോടൊപ്പം പ്രോബ്ലം സോൾവിങ് രീതിയിലാണ് ഇവിടത്തെ പഠനം. അതിനാൽ, ഇന്റേൺഷിപ്പ് പ്രധാനപ്പെട്ട ഘടകമാണ്. പഠിച്ച കാര്യങ്ങൾ വ്യവസായമേഖലയുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്റേൺഷിപ്പ് സഹായിക്കും. എന്നാൽ, അവസാനവർഷം ഇന്റേൺഷിപ്പ് കൂടാതെ പ്രോജക്ട് ചെയ്യണം. കോഴ്‌സിന്റെ ഭാഗമായ പേപ്പറുകളും പഠിക്കണം. ഇതിനായി ഓൺലൈൻ ക്ലാസുകളുണ്ടാകും. കൂടാതെ, പ്രോജക്ട് പ്രസന്റേഷനും.

പഠനത്തോടൊപ്പം ഗവേഷണവും

മികവിന്റെ അടിസ്ഥാനത്തിൽ ബഹുരാഷ്ട്ര കമ്പനികളുടെ ഗവേഷണ പ്രോജക്ടുകളിൽ ബിരുദവിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്ഥാപനത്തിലെ അധ്യാപകരാകും ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്. വെർച്വൽ ക്ലാസ് റൂമുകൾ, ലൈബ്രറികൾ, ലാബുകൾ ഉപയോഗിക്കാം.
 

പ്ലേസ്‌മെന്റ് മികവ്, തുടർപഠനം

ആഗോള ടെക്നോളജി കമ്പനികളും സ്റ്റാർട്ടപ്പുകളും സൈബർ സെക്യൂരിറ്റിമുതൽ മെഷീൻ ലേണിങ്, എഐ, ഡേറ്റാ സയൻസ് എന്നീ വിഭാഗങ്ങളിലുള്ള വലിയ കമ്പനികളുമാണ് ഓഫറുകളുമായി കാമ്പസിലെത്തിയത്. 2024-25 ബാച്ചിന്റെ പ്ലേസ്‌മെന്റ് സീസണിൽ ഉയർന്ന വാർഷികവേതനമായി 50 ലക്ഷംരൂപയുടെ ഓഫർ ലഭിച്ചു. ആകെ 219 പ്ലേസ്‌മെന്റ് ഓഫറുകൾ ലഭിച്ചതിൽ 178 ഓഫറുകൾ സ്വീകരിച്ചു. ശരാശരി സിടിസി 11.91 ലക്ഷംരൂപ ആയപ്പോൾ മീഡിയൻ സിടിസി 10 ലക്ഷംരൂപയായിരുന്നു.
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ഐഐഐടി സഹകരിക്കുന്നത് തുടർപഠനത്തിന് വിദ്യാർഥികൾക്ക് സഹായകരമാണ്. ചിലർ ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്‌നോളജികളിലും വിദേശ സർവകലാശാലകളിലും ഗവേഷണത്തിന് ചേർന്നു.
 

ഗവേഷണകേന്ദ്രങ്ങൾ

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബർ സെക്യൂരിറ്റി പരിശീലന പ്രോഗ്രാമിന്റെ ഭാഗമായ ഏഴ് ദേശീയ സ്ഥാപനങ്ങളിലൊന്നാണ് ഐഐഐടി കോട്ടയം. സൈബർ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ഡിവിഷനുമായി ചേർന്ന് ഇന്റലിജൻസ് ബ്യൂറോ, സൈന്യം, അർധ സൈനികവിഭാഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് സൈബർ സെക്യൂരിറ്റിയിൽ പരിശീലനം നൽകുന്ന കേന്ദ്രവും ഇവിടെയുണ്ട്. കേരള പോലീസിന്റെ സൈബർ ഡോമുമായി ചേർന്ന്് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നു.
ഗ്യാൻ ഇനവേഷൻ ലാബ്, ഡ്രോൺ ലാബ് തുടങ്ങിയവയിലൂടെ വ്യവസായസാധ്യതയുള്ള പദ്ധതികൾ നടക്കുന്നുണ്ട്. മൊസില്ല, വോക്സ്‌വാഗൺ, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ്, അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ തുടങ്ങിയവയുടെ ഫണ്ടിങ്ങിൽ സാമൂഹികപിന്തുണയുള്ള ഗവേഷണപദ്ധതികളും ഇവിടെ നടക്കുന്നു.
വിവരങ്ങൾക്ക്: www.iiitkottayam.ac.in
പ്രവേശന നടപടികൾക്ക്: josaa.nic.in
 

മികച്ച പാഠ്യപദ്ധതി- -പ്രൊഫ. പ്രസാദ് കൃഷ്ണ(ഡയറക്ടർ, എൻഐടി കാലിക്കറ്റ് അഡീഷണൽ ചാർജ്, ഐഐഐടി കോട്ടയം)

placeholder
സാങ്കേതികവൈദഗ്ധ്യവും ആഗോള കാഴ്ചപ്പാടും സമന്വയിപ്പിച്ച് ഭാവിക്ക് സജ്ജരായ പുതുതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. മികച്ച പാഠ്യപദ്ധതിയും സജീവമായ ഗവേഷണാന്തരീക്ഷവും വ്യവസായപ്രമുഖരുമായുള്ള സഹകരണവും വിദ്യാർഥികൾക്ക് മികച്ച കരിയറിന് സഹായിക്കും. സർഗാത്മകതയും ആത്മവിശ്വാസവും സാമൂഹിക ഉത്തരവാദിത്വവുമുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

 

 

 

 

സ്ഥിരതയുള്ള പ്ലേസ്‌മെന്റ് റെക്കോഡ്‌ ഡോ. എം. രാധാകൃഷ്ണൻ (രജിസ്ട്രാർ, ഐഐഐടി കോട്ടയം)

placeholder
സാങ്കേതികരംഗങ്ങളിലെ ഏറ്റവും പുതിയ പ്രവണതകളുമായി ഒത്തുചേരുന്ന പാഠ്യപദ്ധതി, സ്ഥിരതയുള്ള പ്ലേസ്‌മെന്റ് റെക്കോഡ്‌, ഗവേഷണമികവ് എന്നിവയിലൂടെ ഉന്നത തൊഴിലവസരങ്ങൾ തേടുന്ന വിദ്യാർഥികൾക്കും ഗവേഷണത്തിൽ താത്പര്യമുള്ളവർക്കും ഏറ്റവും അനുയോജ്യമായ സ്ഥാപനമാണിത്. തത്സമയ അസൈൻമെന്റുകൾ, ഇന്റേൺഷിപ്പ്, പ്രോജക്ടുകൾ എന്നിവ വിദ്യാർഥികളെ തൊഴിൽമേഖലയ്ക്ക് അനുയോജ്യരായവരാക്കി മാറ്റുന്നു.


 

 

 

 

 

ആദ്യ സെമസ്റ്ററിൽ കോർ വിഷയങ്ങൾ -ബ്ലെയ്‌സ് ടോം (ഗവേഷകൻ, ഓൺട്രപ്രനേർഷിപ്പ് വിഭാഗം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ബെംഗളൂരു)

placeholder
ആദ്യ സെമസ്റ്ററിൽ കോർ വിഷയങ്ങളാണ് പഠിക്കുന്നത്. മൂന്നും നാലും വർഷത്തിൽ ഗവേഷണാധിഷ്ഠിത രീതിയിലേക്കു മാറും. സൈബർ സെക്യൂരിറ്റിയിലാണ് ബിടെക് ചെയ്തത്. സൈബർ ലാബിന്റെ കൂടെയാണ് ഗവേഷണപ്രവർത്തനങ്ങൾ നടത്തിയത്. ഐഐടി മദ്രാസുമായി ചേർന്നുള്ള വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. ബിടെക് പഠനത്തിനിടെ ജേണലുകളിൽ പേപ്പർ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് നേട്ടമായി. മറ്റു ദേശീയസ്ഥാപനങ്ങളുമായി സഹകരണത്തിന് ഐഐഐടി അവസരമൊരുക്കുന്നുണ്ട്.

 

 

 

placeholder
ബിടെക് കംപ്യൂട്ടർ സയൻസ് അവസാന സെമസ്റ്റർ പഠിക്കുമ്പോൾ കാംപസ് സെലക്‌ഷൻ വഴി ബാങ്കിങ് മേഖലയിൽ ഡേറ്റാ സയൻസ് ടീമിൽ ജോലി ലഭിച്ചു. ഒട്ടേറെ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് മേഖലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനാവശ്യയമായ അടിത്തറ ലഭിച്ചത് കോട്ടയം ഐഐഐടിയിലെ പഠനത്തിൽനിന്നാണ്. സമർഥമായ പ്രോജക്ട് വർക്കുകൾ, അസൈൻമെന്റുകൾ, സെമിനാറുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന അക്കാദമിക് പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നത്. ഓപ്പൺ എൻഡായ പല നൂതനപരീക്ഷണങ്ങളും കരിയറിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് ഐഐഐടി.