
തൃശ്ശൂർ: ഓർമ്മകൾ തേടിയുള്ള തിരിച്ചു വരവ് അവിസ്മരണീയമാക്കണമെന്ന് ' മില്ലെനിയേഴ്സ്' ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. ഓർമകൾ പങ്കിടുന്നതിനൊപ്പം പ്രിയ കലാലയത്തിന് ഗുണപരമായെന്തെങ്കിലും ചെയ്യണമെന്നും അവരുറപ്പിച്ചു. തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിന് അവർ നൽകി മറക്കാനാകാത്ത സമ്മാനം, 32 ലക്ഷം രൂപ.
ബിരുദദാനത്തിന്റെ രജത ജൂബിലി വർഷത്തിൽ തൃശ്ശൂർ ഗവ. എൻജി കോളേജിലെ 1996-2000 ബാച്ചിലെ വിദ്യാർത്ഥികളാണ് പിൻമുറക്കാർക്കായി കൂടി ഒത്തു ചേർന്ന് 32 ലക്ഷം രൂപ കൈമാറിയത്. സമീപ വർഷങ്ങളിൽ കോളേജിലേയ്ക്ക് പൂർവ്വ വിദ്യാർത്ഥി ബാച്ച് നൽകുന്ന ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായി അത് .
മുൻഗണന അടിസ്ഥാനമാക്കി ഓരോ വകുപ്പിന്റെയും പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇവർ സമ്മാനിച്ച ഫണ്ട് ഉപയോഗിക്കും. യുപിഎസ് സിസ്റ്റങ്ങൾ, സൗരോർജ പാനലുകൾ, ലൈബ്രറിയിലേയ്ക്ക് വിലയേറിയ പുസ്തകങ്ങൾ, കമ്പ്യൂട്ടർ സയൻസ് ലാബിന്റെ നവീകരണം, ഇവിടെ നിന്ന് മികച്ച അന്തിമ പ്രോജക്റ്റ് സൃഷ്ടിക്കുന്ന ടീമിന് അവാർഡ് നൽകുന്നതിനുള്ള ഒരു എൻഡോവ്‌മെന്റ് ഫണ്ട് തുടങ്ങിയവയാണ് മുൻകൂട്ടി ധാരണയായ പദ്ധതികൾ. കൂടാതെ അതാതു വകുപ്പുകളിൽ വരുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഫണ്ട് ഉപയോഗിക്കാനും വകുപ്പ് മേധാവികളുമായി ധാരണയായിട്ടുണ്ട്.
മില്ലേനിയം ബാച്ചിനെ സൂചിപ്പിക്കുന്ന വിധം "തിരികെ - ദി മില്ലേനിയേഴ്‌സ് ആർ ബാക്ക് " എന്നായിരുന്നു സംഗമത്തിന് നൽകിയ പേര്. പ്രിൻസിപ്പൽ ഡോ. പി.എ. സോളമൻ അധ്യക്ഷത വഹിച്ച പുനഃസമാഗമ ചടങ്ങിൽ, പൂർവ്വവിദ്യാർത്ഥി സെക്രട്ടറി, .ഡോ. ഇ.എ. മുബാറക്, രക്ഷാധികാരി പ്രൊഫ. ടി. കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി ജാനി ദാസ്, റോയ് രാജൻ എന്നിവർ പ്രസംഗിച്ചു.
പരിപാടിയില്‍ അകാലത്തില്‍ വേര്‍പിരിഞ്ഞ സഹപാഠികളുടെ ഓർമകൾക്കു മുന്നിൽ ആദരം അർപ്പിച്ചു. തുടര്‍ന്ന് അധ്യാപകരെയും ആദരിക്കുകയും വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു 250 പൂർവ വിദ്യാർത്ഥികളും, 80 അധ്യാപകരുംഅലുമിനി ഭാരവാഹികളും പങ്കെടുത്തു. നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്തവർ ഓൺലൈനിൽ പരിപാടികളുടെ ഭാഗമായി.
Content Highlights: 1996-2000 batch alumni of Govt. Engineering College, Thrissur donated ₹32 lakh.
Published: 29 Jul 2025, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented