കേരളത്തിലെ ഏഴ് സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ നടത്തുന്ന നാലുവര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം.സി.ടി.) പ്രോഗ്രാമിലെ 2023-24ലെ പ്രവേശനത്തിന് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു.

To advertise here,

പാഠ്യപദ്ധതി
ഹോട്ടല്‍മേഖലയില്‍ തൊഴില്‍ നേടാനും ആ മേഖലയില്‍ സ്വയംസംരംഭകനാകാനും വേണ്ട നൈപുണികളും വിജ്ഞാനവുംനല്‍കി വിദ്യാര്‍ഥികളെ അതിനു സജ്ജമാക്കുന്ന ഒരു പ്രോഗ്രാമാണിത്. പ്രായോഗിക പരിശീലനമുണ്ട്. ഭക്ഷണം പാചകംചെയ്യാനുള്ള പരിശീലനവും കോഴ്‌സിലൂടെ ലഭിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്റ്്, ട്രാവല്‍, ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്കും പ്രോഗ്രാം അനുയോജ്യമാണ്. പാഠ്യപദ്ധതിയില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്, ബിസിനസ് കമ്യൂണിക്കേഷന്‍, മാനേജ്മെന്റ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ് മുതലായ മേഖലകള്‍ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group
കോളേജുകള്‍
സൗത്ത് പാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് - നെടുമങ്ങാട് *രാജ്ധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി -ആറ്റിങ്ങല്‍

  • കെ.എം.സി.ടി. കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി -കുറ്റിപ്പുറം
  • വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി -വാഴക്കുളം
  • ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്് ആന്‍ഡ് കാറ്ററിങ് ടെക്നോളജി -കാട്ടാക്കട
  • ശ്രീനാരായണഗുരു മെമ്മോറിയല്‍ കാറ്ററിങ് കോളേജ് -ചേര്‍ത്തല
  • സ്നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി -കരുവാറ്റ.

അലോട്മെന്റ് നടപടികള്‍ തുടങ്ങുംമുമ്പ് അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങളിലേക്കും പ്രവേശനം നടത്തുന്നതാണ്. പ്രതിവര്‍ഷ അക്കാദമിക് ട്യൂഷന്‍ ഫീസ് കോളേജിനനുസരിച്ച് 60,000 മുതല്‍ 75,000 രൂപ വരെയാണ്.

യോഗ്യത
ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ കോളേജ് അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുള്ള ബന്ധപ്പെട്ട സര്‍വകലാശാലയുടെ മാര്‍ക്ക് വ്യവസ്ഥയോടെ ജയിച്ചിരിക്കണം. പ്രവേശനസമയത്ത് യോഗ്യത നേടിയിരിക്കണം.

കേരള ഹോട്ടല്‍ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്
കേരള ഹോട്ടല്‍ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-എച്ച്.എം.എ.ടി.) അടിസ്ഥാനമാക്കിയാണു പ്രവേശനം. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക്, ബേസിക് മാത്തമാറ്റിക്സ്, കമ്യൂണിക്കേഷന്‍ സ്‌കില്‍, ജനറല്‍ നോളജ് ആന്‍ഡ് കറന്റ്് അഫയേഴ്സ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് കാറ്ററിങ് ടെക്നോളജി അവേര്‍നസ് എന്നിവയില്‍നിന്നു യഥാക്രമം 20, 20, 20, 30 വീതം ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരം ഒരു മാര്‍ക്ക്. നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.

ഗവണ്‍മെന്റ് സീറ്റുകളിലെ പ്രവേശനം കെ-എച്ച്.എം.എ.ടി. റാങ്ക് പരിഗണിച്ചായിരിക്കും. കെ-എച്ച്.എം.എ.ടി. സ്‌കോറോ ബി.എച്ച്.എം.സി.ടി. പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തുന്ന മറ്റേതെങ്കിലും പരീക്ഷയിലെ റാങ്കോ പരിഗണിച്ച് അതത് കോളേജുകള്‍ മാനേജ്മെന്റ്് സീറ്റ് പ്രവേശനം നടത്തും.

അപേക്ഷ
www.lbscentre.kerala.gov.in വഴി മേയ് 12 മുതല്‍ 29 വരെ നല്‍കാം. അപേക്ഷാഫീസ് 1200 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് 600 രൂപ. ഓണ്‍ലൈന്‍ ആയോ അപേക്ഷാ സമര്‍പ്പണവേളയില്‍ ഡൗണ്‍ലോഡു ചെയ്തെടുക്കാവുന്ന ചലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലും ശാഖയില്‍ പണമായോ മേയ് 27 വരെ അടയ്ക്കാം.