
മാസം ഒരുലക്ഷംരൂപ ഫെലോഷിപ്പോടെ രണ്ടുവർഷത്തെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (പി.ഡി.എഫ്.) രാജ്യത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവസരമൊരുക്കുന്നു. അസാമാന്യ ഗവേഷണമികവ് തെളിയിക്കുന്നവർക്ക് പി.ഡി.എഫ്. കാലാവധി കഴിയുമ്പോൾ വിലയിരുത്തലിനു വിധേയമായി രണ്ടുലക്ഷം രൂപമുതൽ അഞ്ചുലക്ഷം രൂപവരെ ഒറ്റത്തവണ എൻഡോവ്മെന്റിനും അർഹതയുണ്ട്. അന്താരാഷ്ട്ര, ദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കാൻ സാമ്പത്തികസഹായവും ലഭിക്കും.
ഫെലോഷിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ട് ഇന്റർനാഷണൽ ജേണൽ പേപ്പറുകൾ (ഒന്നെങ്കിലും 'എ' കാറ്റഗറിയിലാകണം) ഉൾപ്പെടെ അഞ്ച് പ്രസിദ്ധീകരണങ്ങളെങ്കിലും ഈ കാലയളവിൽ പ്രസിദ്ധീകരിക്കണം. അതോടൊപ്പം രണ്ടു കോൺഫറൻസ് പേപ്പറുകളും അപേക്ഷാർഥിയിൽനിന്ന് പ്രതീക്ഷിക്കുന്നു. ബാങ്കിനു വേണ്ടിയുള്ള കൺസൽട്ടൻസി പ്രവർത്തനങ്ങൾ, പ്രോജക്ടുകൾ എന്നിവയിൽ പങ്കാളിയാകണം. ആവശ്യത്തിനനുസരിച്ച് സ്ഥാപനത്തിനുവേണ്ടി എക്സിക്യുട്ടീവ് ഡെവലപ്മെന്റ്/മറ്റു പ്രോഗ്രാമുകൾ രൂപകല്പനചെയ്ത് നടപ്പാക്കേണ്ടിവരും. റിസർച്ച് അസിസ്റ്റൻസ്, ടീച്ചിങ് ട്യൂട്ടോറിക്കൽ സെഷൻ മുതലായവ കൈകാര്യം ചെയ്യേണ്ടതായും വരാം.
യോഗ്യത: ബാങ്കിങ് ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് (ബി.എഫ്.എസ്.ഐ.) മേഖലയുമായി ബന്ധപ്പെട്ടുള്ള ബാങ്കിങ്/ഫിനാൻസ്/ഐ.ടി./ഇക്കണോമിക്സ് പിഎച്ച്.ഡി. ബിരുദം. ഈ യോഗ്യത നേടിയശേഷം മുൻനിര സ്ഥാപനങ്ങളിൽ മൂന്നുവർഷത്തെ അധ്യാപന/ഗവേഷണ പ്രവൃത്തിപരിചയം/കൺസൽട്ടൻസി ഉണ്ടായിരിക്കണം. മികച്ച ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ, ഗവേഷണ മികവുകൾ എന്നിവയും പ്രതീക്ഷിക്കുന്നു. പ്രായം 31.7.2020-ന് പരമാവധി 40.
അപേക്ഷ https://bank.sbi/careers വഴി ഒക്ടോബർ എട്ടുവരെ നൽകാം. അപേക്ഷാ ഫീസ് 750 രൂപ. പട്ടികജാതി/വർഗ ഭിന്നശേഷിക്കാർക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും ഒക്ടോബർ 15-നകം വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വിലാസത്തിൽ ലഭിക്കണം. ഷോർട്ട് ലിസ്റ്റിങ്, ഇന്റർവ്യൂ, പ്രസന്റേഷൻ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
വിവരങ്ങൾക്ക്: www.sbi.co.in/careers
Content Highlights: Apply now for Post Doctoral Fellowship at SBI
Published: 05 Oct 2020, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented