ഷഹനാ ഷെറിന്‍ ഭനടിയത് കേന്ദ്രസര്‍ക്കാരിന്റെ ക്വാണ്ടം മിഷന്‍ പദ്ധതിയുടെ ഭാഗമായ പരിമണ ഫെലോഷിപ്പ്

ഷഹനാ ഷെറിന്‍
ഇന്റേണ്‍ഷിപ്പുകള്‍ ഗവേഷണ വിഷയത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ക്വാണ്ടം മിഷന്‍ പദ്ധതിയുടെയും ക്യുമെറ്റ്‌ടെക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലുള്ള പരിമണ ഫെലോഷിപ്പ് നേടിയ ഷഹനാ ഷെറിന്‍ പറയുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര ഗവേഷകയാണ് ഷഹന. രാജ്യത്തെ സംസ്ഥാന സര്‍വകലാശാലകളില്‍നിന്ന് ഈ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഗവേഷക കൂടിയാണ്.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് ഡിഗ്രിക്കും പിജിക്കും ലഭിച്ചത് പഠനത്തിന് സഹായിച്ചതായി ഷഹന പറയുന്നു. ഈ സ്റ്റോളര്‍ഷിപ്പുപയോഗിച്ച് കാലിക്കറ്റില്‍ സമ്മര്‍ ഇന്‍ണ്‍ഷിപ്പ് ചെയ്യാനും കഴിഞ്ഞു. സോണോ കാറ്റലിസിസ് പ്രക്രിയയിലുടെ ജലമലിനീകരണവസ്തുക്കളെ കണ്ടെത്തി നശിപ്പിക്കുന്ന നാനോമെറ്റീരിയല്‍ കണ്ടെത്തലാണ് ചെയ്തത്. ഈ പഠനം ഗവേഷണ വിഷയത്തെ കൂടുതല്‍ അറിയാന്‍ സഹായിച്ചു. കൂടാതെ ഐഐടി മദ്രാസിന്‍ എംഎസ്സി പ്രോജക്ട് ചെയ്യാന്‍ കഴിഞ്ഞതും നേട്ടമായി. ഇതിലൂടെയെല്ലാം ഗവേഷണത്തെ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിഞ്ഞതായി ഷഹന പറയുന്നു.
ഗവേഷണ വിഷയം
ക്വാണ്ടം ഡോട്ട്‌സ് ഉപയോഗിച്ചിട്ടുള്ള സെന്‍സര്‍ നിര്‍മാണമാണ് ഗവേഷണവിഷയം. ഭക്ഷണം, വെള്ളം തുടങ്ങിയവയിലെ മലിനീകരണ വസ്തുക്കളെ തിരിച്ചറിയാനുള്ള സെന്‍സര്‍ നിര്‍മിക്കലാണ് ലക്ഷ്യം. ഫിസിക്‌സ് പഠനവകുപ്പ് മേധാവി ഡോ. ബിബു കെ. അലക്‌സാണുവടെ യും ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണം നടക്കുന്ന പങ്കാളി മുഹമദ് സമിറിന്റെയും പിന്തുണയും സഹായങ്ങളുമാണ് നേട്ടത്തിന് കൂടുതല്‍ സഹായിച്ചതെന്നും ഷഹന കൂട്ടിച്ചേര്‍ത്തു.
ഫെലോഷിപ്പിലേക്ക്
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പഠിക്കുന്നവര്‍ക്ക് കൂടുതല്‍ സാധ്യതകളൊരുക്കുന്ന ഫെലോഷിപ്പാണിത്. ക്വാണ്ടം സയന്‍സിലും സാങ്കേതികവിദ്യയിലുമുള്ള സാധ്യ തകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോള ൃജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ടെക്‌നോളജി (എന്‍ഐടി) എന്നിവിടങ്ങളിലും യുജിസി അംഗീകൃത സര്‍വകലാശാലകളിലും പിഎച്ച്ടി നേടിയവരാകണം അപേക്ഷകര്‍. ഒപ്പം 7.5 ല്‍ കൂടുതല്‍ സിജിപിഎയും വേണം.
പിഎച്ച്ഡി തലത്തില്‍ അഞ്ചുവര്‍ഷമാണ് ഗവേഷണം. ആദ്യ രണ്ടുവര്‍ഷം പ്രതിമാസം 70,000 വീതവും മൂന്നാം വര്‍ഷം 75,000 രൂപ വീതവും 80,000 വിതവും ഈ കാലയളവിൽ ലഭിക്കും. ഇതിന് പുറമേ ഓരോ വര്‍ഷവും രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റായും ലഭിക്കും.
ജൂലായിലാണ് അപേക്ഷ ക്ഷണിച്ചത്. ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനായി ഒരു അപേക്ഷം ഫോം പൂരിപ്പിക്കുന്നതാണ പ്രധാന ഘട്ടമെന്ന് ഷഹന പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷയില്‍ ഗവേഷണം സമൂഹത്തിന് ഏതെല്ലാം രീതിയില്‍ പ്രയോജനപ്പെടുത്താം എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കണം. അവരുടെ വെബ്‌സൈറ്റില്‍ ഗവേഷണ ക്യങ്ങളെക്കുറിച്ച് വ്യക്തമാ ക്കുന്നുണ്ട്. അതിലൂന്നിയാകണം അപേക്ഷിക്കേണ്ടത്.
ക്വാണ്ടം സയന്‍സ് മേഖലയില്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് തങ്ങളുടെ പഠനസാധ്യതകളെയും പരീക്ഷണ രീതികളെയും കൂടുതല്‍ മികച്ചതാക്കാന്‍ ഫെലോഷിപ്പ് സഹായിക്കും. ഒപ്പം ഈ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാധ്യതകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വഴികളും ലഭിക്കും -ഷഹന പറയുന്നു.
ബിരുദ-ബിരുദാനന്തര പഠനത്തിനും കിട്ടും
സയന്‍സിലും എന്‍ജിനിയറിങ്ങിലും ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും പരിമണ ഫെലോഷിപ്പിന് അപേക്ഷിക്കാം. ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പെന്റോടെ 10 മാസവും ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 20,000 രൂപ സ്‌റ്റൈപ്പന്റോടെ രണ്ട് വര്‍ഷ ത്തേക്കുമുള്ള പെലോഷിപ്പുകളാണുള്ളത്. മാസം 1,24,000 രൂപ സ്‌റ്റൈപ്പെന്റോടെ ഒരു വര്‍ഷം നിണ്ടു നില്‍ക്കുന്ന പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുമുണ്ട്.
വിവരങ്ങള്‍ക്ക് qmettech.com/ portfolio/qmet-parimana-fellowship-program-2025/
Content Highlights: Discover the Parimana Fellowship for quantum science and technology research.
Published: 03 Nov 2025, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented