
പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണനെ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ 'മാക്ട' വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. എറണാകുളത്ത് വ്യാഴാഴ്ച നടന്ന സമർപ്പണ ചടങ്ങിൽ സംവിധായകൻ ലാൽ ജോസ്, സി. രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും 'മാക്ട' ചെയർമാൻ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമർപ്പിച്ച് ആദരിക്കുകയും ചെയ്തു.
മറവിയാണ് മനുഷ്യരുടെ ഏറ്റവും വലിയ ആയുധം എന്നിരിക്കെ, 'മാക്ട' തന്നെയും തന്റെ സിനിമകളെയും ഓർത്തതിൽ ഏറെ സന്തോഷവുമുണ്ടെന്ന് സി. രാധാകൃഷ്ണൻ വിശിഷ്ടാംഗത്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. സംവിധായകൻ പദ്മകുമാർ, ശ്രീകുമാർ അരൂക്കുറ്റി, ഉത്പൽ വി. നായനാർ, സോണി സായി, എ.എസ്. ദിനേശ്, ജിസ്സൻ പോൾ, അരുൺ ചൂളക്കൽ തുടങ്ങിയ മാക്ട ഭാരവാഹികൾക്കൊപ്പം സി.വി. ഹരീന്ദ്രൻ, അഡ്വ. സതീഷ്, ചലച്ചിത്ര നിർമാതാവ് കൃഷ്ണകുമാർ തുടങ്ങിയ നിരവധി കലാ സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Renowned writer and filmmaker C. Radhakrishnan received the MACTA Distinguished Fellowship. The event took place in Ernakulam on Thursday. Director Lal Jose honored him with a Ponnada, and MACTA Chairman Joshi Mathew presented the plaque. Prominent film and cultural personalities including Padmakumar attended the ceremony
Published: 21 Aug 2026, 06:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented