
ആഗോള പരിവേഷമുള്ള ഒരു സര്‍വകലാശാല. ഇംഗ്ലീഷ് പഠനത്തില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവന്ന, ഇംഗ്ലീഷിനൊപ്പം വിദേശ ഭാഷകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒരു സര്‍വകലാശാല. പറഞ്ഞുവരുന്നത് ഹൈദരാബാദിലെ ദ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ്സ് യൂണിവേഴ്സിറ്റിയെ പറ്റിയാണ്. ഹൈദരാബാദില്‍ പ്രധാന കാമ്പസുള്ള ഇഫ്ളുവിന് ഷില്ലോങ്ങിലും ലക്നൗവിലും പ്രാദേശിക പഠന കേന്ദ്രങ്ങളുണ്ട്. ഭാഷയാണ് ഇഫ്ളുവില്‍ പ്രധാന വിഷയമായുള്ളത്. ഗവേഷണം, പരിശീലനം തുടങ്ങിയ വിവിധങ്ങളായ വഴികളിലൂടെ ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും പഠനത്തില്‍ മുന്നേറ്റമാണ് ഇഫ്ളു ലക്ഷ്യമിടുന്നത്. ഭാഷാപ്രാവീണ്യം നേടുന്നതിനും ഇഫ്ളു സഹായിക്കുന്നു.
ചരിത്രം ഇങ്ങനെ
തുടക്കകാലത്ത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷായിരുന്നു (സിഐഇ) ഇഫ്‌ളു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി കൂടിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആഗ്രഹം പോലെ ഇംഗ്ലീഷ് ഭാഷയില്‍ അധ്യാപകര്‍ക്ക് മികച്ച വിദ്യാഭ്യാസം ഏര്‍പ്പെടുത്തുക എന്ന ആശയത്തില്‍ നിന്നാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഉടലെടുക്കുന്നത്. മറ്റ് വിദേശഭാഷകള്‍ കൂടി സിഐഇ ലക്ഷ്യം വെച്ചിരുന്നു. കോണ്‍ഫറന്‍സുകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍ പോലുള്ളവയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തിയിരുന്നു. ഈ സമയത്ത് തന്നെ സ്വന്തമായി സ്‌കൂള്‍ ടെസ്റ്റ്ബുക്കുകളും റേഡിയോ ലെസനുകളായും ഇംഗ്ലീഷ് സിഐഇ അവതരിപ്പിച്ചു. ഗവേഷണത്തിനും ഇംഗ്ലീഷ് പഠനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനുമായി സിഐഇയുടെ പേര് 1972-ല്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് (സിഐഇഎഫ്എല്‍) എന്ന് പുനര്‍നാമകരണം ചെയ്തു. ഇതോടൊപ്പം ജര്‍മന്‍, റഷ്യന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകളും സ്ഥാപനത്തില്‍ അവതരിപ്പിച്ചു. 1973-ല്‍ ഡീംഡ് യൂണിവേഴ്‌സിറ്റി പദവും നല്‍കി. 1973-ല്‍ ഷില്ലോങ്ങിലും 1979-ല്‍ ലക്‌നൗവിലും പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെയും വടക്കന്‍ മേഖലയിലെയും പഠിതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രാദേശിക പഠനകേന്ദ്രങ്ങള്‍. 1984-ല്‍ പ്രോഗ്രാമുകള്‍ ടെലികാസ്റ്റ് ചെയ്യുകയടക്കമുള്ള ഉദ്ദേശ്യത്തോടെ എജ്യുക്കേഷണല്‍ മീഡിയ റിസര്‍ച്ച് സെന്ററും (ഇഎംആര്‍സി) ഇവിടെ സ്ഥാപിച്ചു. റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ ഒക്കെ മികച്ച ഉപയോഗമാണ് ഇതിലേക്ക് വഴിവെച്ചത്. 2006-07 കാലയളവില്‍ കേന്ദ്ര സര്‍വകലാശാലാ പദം നല്‍കുന്നതിനൊപ്പം പേര് ദ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ്‌സ് യൂണിവേഴ്‌സിറ്റിയെന്നും പരിഷ്‌കരിച്ചു. അറബിക്, ചൈനീസ്, ഫ്രഞ്ച് , ജര്‍മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, റഷ്യന്‍, ജാപ്പനീസ്, കൊറിയന്‍, പേഴ്ഷ്യന്‍ തുടങ്ങിയ പത്തോളം വിദേശ ഭാഷകളും ഇംഗ്ലീഷും ഇന്ന് ഇവിടെ പഠിപ്പിക്കുന്നു. ഇന്ന് ഇഫ്‌ളുവിന് ഏഴ് സ്‌കൂളുകളും 26 ഡിപ്പാര്‍ട്ട്‌മെന്റുകളുമാണുള്ളത്. 2018-ല്‍ സ്ഥാപനം അതിന്റെ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചിരുന്നു.
ലക്ഷ്യങ്ങള്‍
ഗവേഷണത്തിലും അതിനൂതനമായ പഠന സംവിധാനങ്ങളിലും ഇഫ്‌ളു അടിയുറച്ച് വിശ്വസിക്കുന്നു. പല തരത്തിലൂടെയും ഭാഷാപ്രാവീണ്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം ഇഫ്‌ളുവിനുണ്ട്. ഭിന്നശേഷിസൗഹൃദമായ അന്തരീക്ഷവും സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. ഇത്തരമൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുവാനും സ്ഥാപനം പരിശ്രമിക്കേണ്ടതുണ്ടെന്ന അറിവ്. ദേശീയ തലത്തിലും ആഗോളതലത്തിലും വിദ്യാര്‍ഥികളെ മത്സരിപ്പിക്കാന്‍ പ്രാപ്തരാക്കുക. ആഗോള പഠനരീതികളിലൂടെയും വിദ്യാര്‍ഥികളില്‍ ഭാഷാ ബോധം വളര്‍ത്തുക. പ്രിന്റിലും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും പഠന മെറ്റീരിയലുകള്‍ ഉണ്ടാക്കിയെടുക്കുക. യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (യുആര്‍ഐജി) വികസിപ്പിക്കുക. ഇത് പുതിയ ഗവേഷണ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായകരമാകും. സാമൂഹിക പ്രതിബദ്ധത ഉറപ്പുവരുത്തുക. കാലം മാറുന്നതിന് അനുസരിച്ചുള്ള പഠനരീതികള്‍ വികസിപ്പിച്ചെടുക്കുക. സ്ഥാപനത്തിലെ പ്രോഗ്രാമുകളെ കുറിച്ച് അറിയാം.
ബിരുദ പ്രോഗ്രാമുകള്‍
1) നാലുവര്‍ഷ ബി.എ (ഓണേഴ്‌സ്/ റിസര്‍ച്ച്) ഇംഗ്ലീഷ് പ്രോഗ്രാം
2) ബി.എ (ഓണേഴ്‌സ്/ റിസര്‍ച്ച്) പെര്‍ഫോമന്‍സ് ആര്‍ട്ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ്
3) നാലുവര്‍ഷ ബി.എ (ഓണേഴ്‌സ്/ റിസര്‍ച്ച്) ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാം
4) നാലുവര്‍ഷ ബി.എ (ഓണേഴ്‌സ്/ റിസര്‍ച്ച്) അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പേര്‍ഷ്യന്‍, റഷ്യന്‍, സ്പാനിഷ് പ്രോഗ്രാമുകള്‍
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍
എം.എ ഇംഗ്ലീഷ് കഫറ്റീരിയ പ്രോഗ്രാമുകള്‍
1) എം.എ ഇംഗ്ലീഷ് (വിദ്യാർഥികൾക്ക് ഓപ്പ്ഷൻ തിരഞ്ഞെടുക്കാവുന്ന കഫറ്റീരിയ മോഡിലൂടെ)
2) എം.എ ലിംഗ്വിസ്റ്റിക്‌സ് (കഫറ്റീരിയ മോഡിലൂടെ)
3) എം.എ ടീച്ചിങ് ഓഫ് ഇംഗ്ലീഷ് അസ് എ സെക്കന്‍ഡ് ലാംഗ്വേജ് (ടിഇഎസ്എല്‍) (കഫറ്റീരിയ മോഡിലൂടെ)
4) എം.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ (കഫറ്റീരിയ മോഡിലൂടെ)
5) എം.എ ലിറ്റററി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് (കഫറ്റീരിയ മോഡിലൂടെ)
ഇംഗ്ലീഷ് അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകള്‍
1) എം.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍
2) എം.എ ലിറ്ററേച്ചേഴ്‌സ് ഇന്‍ ഇംഗ്ലീഷ്
3) എം.എ കംപാരറ്റീവ് ലിറ്ററേച്ചര്‍
4) എം.എ ലിംഗ്വസ്റ്റിക്‌സ്
5) എം.എ കംപ്യൂട്ടേഷണല്‍ ലിംഗ്വസ്റ്റിക്‌സ്
6) എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് (ഇഎല്‍ടി)
7) എം.എ ഇംഗ്ലീഷ് (ഡിസ്റ്റന്‍സ് മോഡ്)
8) എം.എ ലിറ്റററി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്
9) എം.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ (ജെഎംസി)
10) എം.എ ലാംഗ്വേജ്, ലിറ്ററേച്ചര്‍, മീഡിയ ആന്‍ഡ് കള്‍ച്ചര്‍
11) എം.എ ഹിന്ദി
വിദേശഭാഷാ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍
1) എം.എ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
2) എം.എ ഫ്രഞ്ച് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
3) എം.എ ജര്‍മന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
4) എം.എ ജാപ്പനീസ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
5) എം.എ റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
പിഎച്ച്.ഡി പ്രോഗ്രാമുകള്‍
1) പിഎച്ച്.ഡി ലിംഗ്വസ്റ്റിക്‌സ് ആന്‍ഡ് ഫൊണറ്റിക്‌സ്
2) പിഎച്ച്.ഡി ഇംഗ്ലീഷ് ലാംഗ്വേജ് എജ്യുക്കേഷന്‍
3) പിഎച്ച്.ഡി എജ്യുക്കേഷന്‍
4) പിഎച്ച്.ഡി ഇംഗ്ലീഷ് ലിറ്ററേച്ചര്‍
5) പിഎച്ച്.ഡി കംപാരറ്റീവ് ലിറ്ററേച്ചര്‍
6) പിഎച്ച്.ഡി ഇന്ത്യന്‍ ആന്‍ഡ് വേള്‍ഡ് ലിറ്ററേച്ചേഴ്‌സ്
7) പിഎച്ച്.ഡി കള്‍ച്ചറല്‍ സ്റ്റഡീസ്
8) പിഎച്ച്.ഡി ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്
9) പിഎച്ച്.ഡി ഫിലിം സ്റ്റഡീസ് ആന്‍ഡ് വിഷ്വല്‍ കള്‍ച്ചര്‍
10) പിഎച്ച്.ഡി ഏസ്തറ്റിക്‌സ് ആന്‍ഡ് ഫിലോസഫി
11) പിഎച്ച്.ഡി മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍
12) പിഎച്ച്.ഡി ഹിന്ദി
13) പിഎച്ച്.ഡി അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
14) പിഎച്ച്.ഡി ഫ്രഞ്ച് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
15) പിഎച്ച്.ഡി ജര്‍മന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
16) പിഎച്ച്.ഡി റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
17) പിഎച്ച്.ഡി സ്പാനിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് ഡിപ്ലോമ
ഹൈദരാബാദ്:
സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊവിഷ്യന്‍സി- അറബിക്, ഫ്രഞ്ച്, ഇറ്റാലിയന്‍, കൊറിയന്‍, ജാപ്പനീസ്, പേര്‍ഷ്യന്‍, സ്പാനിഷ്
ഡിപ്ലോമ-അറബിക്, ചൈനീസ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പേര്‍ഷ്യന്‍, സ്പാനിഷ്
ലക്‌നൗ കാമ്പസ്:
സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊവിഷ്യന്‍സി: ഫ്രഞ്ച്
ഷില്ലോങ് കാമ്പസ്:
സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊവിഷ്യന്‍സി- ജര്‍മന്‍, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്
ഡിപ്ലോമ- ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്
അഡ്വാന്‍സ്ഡ് ഡിപ്ലോമ- ജര്‍മന്‍, റഷ്യന്‍
വിദേശഭാഷകളില്‍ പാര്‍ട്ട് ടൈം കോഴ്‌സുകളും ഇഫ്‌ളു നല്‍കുന്നുണ്ട്. അറബിക്, ഫ്രഞ്ച്, ഇറ്റാലിയന്‍, ചൈനീസ്, പേര്‍ഷ്യന്‍, കൊറിയന്‍ തുടങ്ങിയ വിദേശഭാഷകളിലാണ് പാര്‍ട്ട് ടൈം കോഴ്‌സുകളുള്ളത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ദ ടീച്ചിങ് ഓഫ് ഇംഗ്ലീഷ് (പിജിഡിടിഇ) എന്നൊരു കോഴ്‌സും ഇഫ്‌ളു നല്‍കിവരുന്നുണ്ട്.
സ്‌കൂളുകള്‍
1) സ്‌കൂള്‍ ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് എജ്യുക്കേഷന്‍
2) സ്‌കൂള്‍ ഓഫ് ലാംഗ്വേജ് സയന്‍സസ്
3) സ്‌കൂള്‍ ഓഫ് യൂറോപ്യന്‍ ലാംഗ്വേജ്‌സ്
4) സ്‌കൂള്‍ ഓഫ് അറബ് ആന്‍ഡ് ഏഷ്യന്‍ സ്റ്റഡീസ്
5) സ്‌കൂള്‍ ഓഫ് ലിറ്റററി സ്റ്റഡീസ്
6) സ്‌കൂള്‍ ഓഫ് ഇന്റര്‍ഡിസിപ്ലനറി സ്റ്റഡീസ്
Content Highlights: know the campus on eflu hyderabad
Published: 16 Sept 2024, 01:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented