രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ തന്നെ ഏറ്റവും മികച്ചത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല അഥവാ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് അങ്ങനെ മുഖവുരകളുടെ ആവശ്യമില്ല. എല്ലാവര്‍ക്കുമറിയാവുന്ന മികച്ച ഒരു കാര്‍ഷിക സര്‍വകലാശാല കൂടിയാണ് മണ്ണുത്തിയിലേത്. കേരളത്തിലെ കാര്‍ഷിക പഠനത്തിന്റെ തുടക്കം മുതല്‍ നില്‍ക്കുന്നത് കൂടിയാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ പേര്. കേരളത്തിലെ കാര്‍ഷിക വിദ്യാഭ്യാസത്തിന്റെ തുടക്കമെന്നത് 1896-കളാണ്. 

To advertise here,

ചരിത്രം ഇങ്ങനെ

തിരുവനന്തപുരം കരമനയിലെ ഡെമോണ്‍സ്‌ട്രേഷന്‍ ഫാമില്‍ (നിലവില്‍ കേരള സര്‍വകലാശാലയുടെ കീഴിലെ ക്രോപ്പിങ് സിസ്റ്റംസ് റിസര്‍ച്ച് സെന്റര്‍) ഏതാനും ചില ചെറുപ്പക്കാരെ കൃഷി ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്നതിന് തുടക്കമിട്ടാണ് കേരളത്തിലെ കാര്‍ഷിക വിദ്യാഭ്യാസത്തിന്റെ തുടക്കം. 1922-ല്‍ മിഡില്‍ സ്‌കൂള്‍ ക്ലാസുകളില്‍ ഓപ്ഷണല്‍ സബ്ജക്ടായി അഗ്രികള്‍ച്ചര്‍ കൂടി ഉള്‍പ്പെടുത്തി. ഇതേ സമയം തന്നെയാണ് എറണാകുളം ജില്ലയിലെ ആലുവയില്‍ ഒരു അഗ്രികള്‍ച്ചറല്‍ മിഡില്‍ സ്‌കൂളിന് തുടക്കമാകുന്നത്. സമാനമായ സ്ഥാപനങ്ങള്‍ 1928-ല്‍ കൊട്ടാരക്കരയിലും 1931-ല്‍ കോന്നിയിലും തുടങ്ങി. ഇന്റര്‍മീഡിയറ്റ് കോഴ്‌സുകള്‍ക്ക് അഗ്രികള്‍ച്ചര്‍ ഒരു ഓപ്ഷണല്‍ സബജക്ടാകുന്നത് 1953-ലാണ്. 1955-ല്‍ പഴയ തിരുവിതാംകൂര്‍-കൊച്ചി ഭരണക്കൂടം തിരുവനന്തപുരം വെള്ളായണിയില്‍ അഗ്രികള്‍ച്ചറല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തൃശ്ശൂര്‍ മണ്ണുത്തിയില്‍ കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസും തുടങ്ങുന്നത്. കൃഷിയിലും വെറ്ററിനറി സയന്‍സസിലും ഉന്നത പഠനത്തിന് വേണ്ടിയായിരുന്നു ഇത്. കേരളം സംസ്ഥാനമായി രൂപീകരിച്ച 1956-ല്‍ ഈ രണ്ടു കോളേജുകളും കേരള സര്‍വകലാശാലയ്ക്ക് കീഴിലാക്കി. എം.എസ്‌സി, പിഎച്ച്.ഡി എന്നീ കോഴ്‌സുകള്‍ യഥാക്രമം 1961, 1965 വര്‍ഷങ്ങളില്‍ തുടങ്ങി. സെക്കന്‍ഡ് നാഷണല്‍ എജ്യുക്കേഷന്‍ കമ്മിഷന്റെ (1964-66) നിര്‍ദേശാനുസരണം ഓരോ സംസ്ഥാനത്തിലും ഓരോ കാര്‍ഷിക സര്‍വകലാശാല എന്ന ആശയം നടപ്പിലാക്കി. ഇതില്‍ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റീസിന്റെ ഇടപെടലും നിര്‍ണായകമായി. തുടര്‍ന്ന് 24 ഫെബ്രുവരി 1971-ല്‍ കേരള കാര്‍ഷിക സര്‍വകലാശാല സ്ഥാപിതമായി. 1 ഫെബ്രുവരി 1972-ലാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ആക്ട് 1971 പ്രകാരം വെളളായണിയിലെ അഗ്രികള്‍ച്ചറല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാക്കി. 2011-ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി മൂന്നായി വേര്‍പിരിഞ്ഞു.  കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്), കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി (കെഎയു) എന്നിങ്ങനെയാണ് മൂന്നായി പിരിഞ്ഞത്. നിലവില്‍ എട്ടു കോളേജുകളാണ് സര്‍വകലാശാലയ്ക്കുള്ളത്. നാല് അഗ്രികള്‍ച്ചറല്‍, ഒരു അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, ഒരു ഫോറസ്ട്രി, ഒരു കോ-ഓപ്പറേഷന്‍ ബാങ്കിംഗ് ആന്‍ഡ് മാനേജ്‌മെന്റ്, ഒരു ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് എന്നിങ്ങനെയാണ് കോളേജുകളുള്ളത്. 

പ്രധാന ലക്ഷ്യങ്ങള്‍

കൃഷിയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട പഠനം. കേരളത്തിലെ കാര്‍ഷിക രംഗം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ സുസജ്ജമായിരിക്കുക. കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളെ പറ്റിയുള്ള ഗവേഷണം. ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ വിശകലനം. കര്‍ഷക സംരംഭങ്ങളുടെ വികസനവും കൃഷിമേഖലയുമായി ബന്ധപ്പെട്ട ബിസിനസുകളുടെ വികസനവും മുന്നോട്ടുപോക്കും. കൃഷിമേഖലയുടെ താളം തെറ്റാതിരിക്കാന്‍ ജൈവവൈവിധ്യ സംരക്ഷണവും കണ്ടെത്തലും. കര്‍ഷകര്‍ക്കും സ്ഥാപനങ്ങളിലേക്കും സാങ്കേതികവിദ്യയുടെ കൈമാറ്റം. കാര്‍ഷിക മേഖലയുടെ ഭാവിയില്‍ സ്വന്തമായി ഒരു സ്ഥാനം പടുത്തുയര്‍ത്താന്‍ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കേരള ഗവര്‍ണറാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ ചാന്‍സലര്‍. കൃഷി വകുപ്പ് മന്ത്രിയാണ് പ്രോ-ചാന്‍സലര്‍. സര്‍വകലാശാലയിലെ വിവിധ പ്രോഗ്രാമുകള്‍ പരിചയപ്പെടാം...

ബിരുദ കോഴ്‌സുകള്‍

  • ബി.എസ്‌സി (ഓണേഴ്‌സ്) അഗ്രികള്‍ച്ചര്‍ 
  • ബി.എസ്‌സി (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്
  • ബി.എസ്‌സി (ഓണേഴ്‌സ്) കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് 
  • ബി.ടെക്ക് ബയോടെക്‌നോളജി 

ഡിപ്ലോമ കോഴ്‌സുകള്‍

  • ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സസ്
  • ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അനലിറ്റിക്കല്‍ ടെക്‌നിക്ക്‌സ് ഇന്‍ സോയില്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് ക്രോപ് പ്രൊഡക്ഷന്‍
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ലാന്‍ഡ്‌സ്‌കേപ്പിങ് ആന്‍ഡ് ഓര്‍ണമെന്റല്‍ ഗാര്‍ഡനിങ്
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 

  • ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍ അഗ്രികള്‍ച്ചര്‍
  • എന്‍വയോണ്‍മെന്റല്‍ മോണിട്ടറിങ് ആന്‍ഡ് അസെസ്‌മെന്റ് ടെക്‌നിക്‌സ്

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍

  • എം.എസ്‌സി അഗ്രികള്‍ച്ചറല്‍ സ്റ്റാസ്റ്റിക്‌സ്
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (അഗ്രികള്‍ച്ചറല്‍ ഇക്ക്‌ണോമിക്‌സ് )
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ ( അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ എജ്യുക്കേഷന്‍) 
  • എം.എസ്‌സി അഗ്രകള്‍ച്ചര്‍ (അഗ്രികള്‍ച്ചറല്‍ മെറ്റീരിയോളജി)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (അഗ്രോണമി)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (എന്റമോളജി)
  • എം.എസ്‌സി അഗികള്‍ച്ചര്‍ (ജനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (മൈക്രോബയോളജി)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (മോളികുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (നീമറ്റോളജി)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (പ്ലാന്റ് പാത്തോളജി)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (പ്ലാന്റ് ഫിസിയോളജി)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (സീഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി)
  • എം.എസ്‌സി അഗ്രികള്‍ച്ചര്‍ (സോയില്‍ സയന്‍സ്)
  • എം.എസ്‌സി ക്ലൈമറ്റ് സയന്‍സ് 
  • എം.എസ്‌സി കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് (ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് മാനേജ്‌മെന്റ്)
  • എം.എസ്‌സി കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് (കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്)
  • എം.എസ്‌സി കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് (ഡെവലപ്‌മെന്റ് എക്ക്‌ണോമിക്‌സ്)
  • എം.എസ്‌സി കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് (റൂറല്‍ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്)
  • എം.എസ്‌സി കമ്മ്യൂണിറ്റി സയന്‍സ് (ഫുഡ് ആന്‍ഡ് ന്യുട്രീഷന്‍)
  • എം.എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്
  • എം.എസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ (ഫ്‌ളോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ്)
  • എം.എസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ (ഫ്രൂട്ട് സയന്‍സ്)
  • എം.എസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ (പ്ലാന്റേഷന്‍, സ്‌പൈസസ്, മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് ക്രോപ്‌സ്)
  • എം.എസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ (പോസ്താര്‍വെസ്റ്റ് മാനേജ്‌മെന്റ്)
  • എം.എസ്‌സി (വെജിറ്റബിള്‍ സയന്‍സ്)
  • എം.എസ്‌സി ഓഷ്യന്‍ ആന്‍ഡ് അറ്റ്‌മോസ്ഫറിക് സയന്‍സ്
  • എം.ബി.എ അഗ്രിബിസിനസ്സ് മാനേജ്‌മെന്റ് 

ഡോക്ടറല്‍ ഡിഗ്രി 

  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ (അഗ്രികള്‍ച്ചറല്‍ എക്ക്‌ണോമിക്‌സ്)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ ( അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ എജ്യുക്കേഷന്‍) 
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ ( അഗ്രോണമി)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ (എന്റ്‌മോളജി)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ (ജെനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ (മൈക്രോബയോളജി)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ (മോളികുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ (പ്ലാന്റ് പാത്തോളജി)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ (പ്ലാന്റ് ഫിസിയോളജി)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചര്‍ (സോയില്‍ സയന്‍സ്)
  • പിഎച്ച്.ഡി കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് (റൂറല്‍ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്)
  • പിഎച്ച്.ഡി കമ്മ്യൂണിറ്റി സയന്‍സ് (ഫുഡ് ആന്‍ഡ് ന്യുട്രീഷന്‍)
  • പിഎച്ച്.ഡി ഹോര്‍ട്ടികള്‍ച്ചര്‍ (ഫ്‌ളോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ്)
  • പിഎച്ച്.ഡി ഹോര്‍ട്ടികള്‍ച്ചര്‍ (ഫ്രൂട്ട് സയന്‍സ്)
  • പിഎച്ച്.ഡി ഹോര്‍ട്ടികള്‍ച്ചര്‍ (പ്ലാന്റേഷന്‍, സ്‌പൈസസ്, മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് ക്രോപ്‌സ്)
  • പിഎച്ച്.ഡി ഹോര്‍ട്ടികള്‍ച്ചര്‍ (പോസ്താര്‍വെസ്റ്റ് മാനേജ്‌മെന്റ്)
  • പിഎച്ച്.ഡി ഹോര്‍ട്ടികള്‍ച്ചര്‍ (വെജിറ്റബിള്‍ സയന്‍സ്)

ഫാക്കല്‍റ്റി ഓഫ് ഫോറസ്ട്രി

ബിരുദ കോഴ്‌സുകള്‍

  • ബി.എസ്‌സി (ഓണേഴ്‌സ്) ഫോറസ്ട്രി
  • ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ 
  • എം.എസ്‌സി ഫോറസ്ട്രി ( ഫോറസ്റ്റ് ബയോളജി ആന്‍ഡ് ട്രീ ഇംപ്രൂവ്‌മെന്റ്)
  • എം.എസ്‌സി ഫോറസ്ട്രി ( ഫോറസ്റ്റ് പ്രൊഡക്ട്‌സ് ആന്‍ഡ് യൂട്ടിലൈസേഷന്‍)
  • എം.എസ്‌സി ഫോറസ്ട്രി ( ഫോറസ്റ്റ് റിസോഴ്‌സ് മാനേജ്‌മെന്റ്)
  • എം.എസ്‌സി ഫോറസ്ട്രി (സില്‍വികള്‍ച്ചര്‍ ആന്‍ഡ് അഗ്രോഫോറസ്ട്രി)
  • എം.എസ്‌സി ഫോറസ്ട്രി ( വൈല്‍ഡ്‌ലൈഫ് സയന്‍സസ്)

ഡോക്ടറല്‍ ഡിഗ്രി

  • പിഎച്ച്.ഡി ഫോറസ്ട്രി ( ഫോറസ്റ്റ് ബയോളജി ആന്‍ഡ് ട്രീ ഇംപ്രൂവ്‌മെന്റ്)
  • പിഎച്ച്.ഡി ഫോറസ്ട്രി ( ഫോറസ്റ്റ് പ്രൊഡക്ട്‌സ് ആന്‍ഡ് യൂട്ടിലൈസേഷന്‍)
  • പിഎച്ച്.ഡി ഫോറസ്ട്രി ( ഫോറസ്റ്റ് റിസോഴ്‌സ് മാനേജ്‌മെന്റ്)
  • പിഎച്ച്.ഡി ഫോറസ്ട്രി (സില്‍വികള്‍ച്ചര്‍ ആന്‍ഡ് അഗ്രോഫോറസ്ട്രി)
  • പിഎച്ച്.ഡി ഫോറസ്ട്രി (വൈല്‍ഡ്‌ലൈഫ് സയന്‍സസ്)
  • ഫാക്കല്‍റ്റി ഓഫ് ബേസിക് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്
  • ബി.എസ്‌സി- എം.എസ്‌സി (ഇന്റ്‌ഗ്രേറ്റ്ഡ്) ബയോകെമിസ്ട്രി
  • ബി.എസ്‌സി- എം.എസ്‌സി (ഇന്റ്‌ഗ്രേറ്റ്ഡ്) ബയോളജി
  • ബി.എസ്‌സി- എം.എസ്‌സി (ഇന്റ്‌ഗ്രേറ്റ്ഡ്) കെമിസ്ട്രി 
  • ബി.എസ്‌സി- എം.എസ്‌സി (ഇന്റ്‌ഗ്രേറ്റ്ഡ്) മൈക്രോബയോളജി 

ഫാക്കല്‍റ്റി ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്

ബിരുദ കോഴ്‌സുകള്‍

  • ബി.ടെക്ക് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്
  • ബി.ടെക്ക് ഫുഡ് ടെക്‌നോളജി

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍

  • എം.ടെക്ക് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് (ഫാം മെഷീനറി ആന്‍ഡ് പവര്‍ എന്‍ജിനിയറിങ്)
  • എം.ടെക്ക് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് (പ്രോസസിങ് ആന്‍ഡ് ഫുഡ് എന്‍ജിനിയറിങ്)
  • എം.ടെക്ക് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് (സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനിയറിങ്)

ഡോക്ടറല്‍ ഡിഗ്രി 

  • പിഎച്ച്.ഡി അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് (ഫാം മെഷീനറി ആന്‍ഡ് പവര്‍ എന്‍ജിനിയറിങ്)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് (പ്രോസസിങ് ആന്‍ഡ് ഫുഡ് എന്‍ജിനിയറിങ്)
  • പിഎച്ച്.ഡി അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് (സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനിയറിങ്)
  • അഡ്മിഷനും മറ്റ് വിശദവിവരങ്ങള്‍ക്കുമായി kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Key Points:

  • Ranked among the top agricultural universities in India
  • Offers various degree programs in agriculture, forestry, and allied fields
  • Conducts research to address challenges in agriculture and related sectors
  • Provides technical assistance to farmers and institutions
  • Plays a vital role in promoting sustainable agricultural practices
  • Website: kau.in