
വിപ്ലവകാരിയായ രബീന്ദ്രനാഥ ടാഗോറിന്റെ കവിമനസ്സിൽ വിരിഞ്ഞ സങ്കൽപമാണ് വിശ്വഭാരതി എന്ന കേന്ദ്ര സർവകലാശാല. കേവലമൊരു കലാലയം എന്നതിൽ നിന്ന് വളർന്ന് വിശ്വസംസ്കൃതിയുടെയും വേറിട്ട വിദ്യാഭ്യാസപദ്ധതിയുടെയും വിളനിലം കൂടിയാണ് വളർന്നു പന്തലിച്ച വിശ്വഭാരതി. പ്രധാനമന്ത്രിയാണ് യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ പദം അലങ്കരിക്കുന്നത്. സര്‍വകലാശാലയുടെ വിസിറ്റര്‍ പദവിയുള്ളത് രാഷ്ട്രപതിക്കാണ്. ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന സര്‍വകലാശാല കൂടിയാണ് വിശ്വഭാരതി. 1921-ലാണ് ഇത് രൂപംകൊള്ളുന്നത്.
ശാന്തിനികേതന്‍, ശ്രീനികേതന്‍ എന്നിങ്ങനെ രണ്ട് സ്ഥലങ്ങളിലായിട്ടാണ് സര്‍വകലാശാല നിലകൊളളുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് 170 കിലോമീറ്റര്‍ മാറിയാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. രാജ്യം സ്വതന്ത്ര്യമാകുംവരെ കോളേജായാണ് ഇത് തുടര്‍ന്നത്. 1951-ല്‍ ഇതിന് സര്‍വകലാശാലാപദം നല്‍കുകയായിരുന്നു. പശ്ചിമ ബംഗാളിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. 1971-ല്‍ സര്‍വകലാശാല അതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രബീന്ദ്രനാഥ ടാഗോറിനെയും വിശ്വഭാരതി സര്‍വകലാശാലയെയും ചേര്‍ത്ത് തപാൽ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.

ശ്രീനികേതന്‍
ശാന്തിനികേതനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി സുരുളിലാണ് ശ്രീനികേതന്‍ സ്ഥിതി ചെയ്യുന്നത്. 1922-ലാണ് ഇത് സ്ഥാപിക്കുന്നത്. 1922 ഫെബ്രുവരി ആറിനാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ലിയോണാര്‍ഡ് എല്‍ംഹിസ്റ്റ് ആദ്യ ഡയറക്ടറായി സ്ഥാനത്തിലേറി. 1923-ലാണ് ഇതിന് ശ്രീനികേതന്‍ എന്ന പേര് ലഭിക്കുന്നത്. ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ശിക്ഷ സത്രാ 1924-ല്‍ ശാന്തിനികേതനില്‍ സ്ഥാപിക്കുകയും 1927-ല്‍ ശ്രീനികേതനിലേക്ക് മാറ്റുകയും ചെയ്തു. ഗ്രാമങ്ങളിലെ സ്‌കൂള്‍ ടീച്ചര്‍മാര്‍ക്കായി ശിക്ഷാ ചര്‍ച്ചാ എന്ന പരിശീലനവും ശ്രീനികേതനില്‍ ആരംഭിച്ചു.
ശാന്തിനികേതന്‍
19-ാം നൂറ്റാണ്ടിന്റെ മധ്യത്തിത്തിലാണ് ഈ സ്ഥലം ദേബേന്ദ്രനാഥ് ടാഗോര്‍ വാങ്ങുന്നത്. ഇവിടൊരു വീടും ദേബേന്ദ്രനാഥ് ടാഗോര്‍ ഒരുക്കി. ശാന്തിനികേതന്‍ എന്ന് പേരുനല്‍കിയ വീടാണ് ഈ സ്ഥലത്തിന്റെ പേരായി പിന്നീട് മാറിയത്. 1901-ല്‍ രബീന്ദ്രനാഥ ടാഗോര്‍ ഇവിടെ ബ്രഹ്‌മചര്യാശ്രമ തുടങ്ങി. ഒരു കുട്ടി അവന്റെ ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന നിര്‍ബന്ധം ടാഗോറിനുണ്ടായിരുന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലും ടാഗോറിന് താത്പര്യമുണ്ടായിരുന്നു. 1928-ല്‍ ഇത്തരത്തിലൊരു മരം നടീല്‍ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ചുറ്റുമുള്ള പ്രകൃതിയോട് ആശയവിനിമയം നടത്തുക, പരീക്ഷണങ്ങള്‍ നടത്തുക, ഡേറ്റകള്‍ ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖരായ തേജസ് ചന്ദ്ര സെന്‍, ജഗദാനന്ദ റോയ് എന്നിവരുടെ സാന്നിധ്യവും സ്ഥാപത്തിന് മുതല്‍ക്കൂട്ടായിരുന്നു. മരച്ചുവട്ടിലിരുന്നുളള പഠന രീതികളും ഇപ്പോഴും ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികള്‍ക്കായി മികച്ച അന്തരീക്ഷം ഒരുക്കുന്നതില്‍ ശാന്തിനികേതന്‍ വിജയിച്ചിരുന്നു.
ചരിത്രം ഇങ്ങനെ
ഒരു ബ്രഹ്‌മവിദ്യാലയത്തിനും ലൈബ്രറിക്കുമായി 1888-ല്‍ ടാഗോറിന്റെ അച്ഛനായ ദേവേന്ദ്രനാഥ ടാഗോറാണ് സ്ഥലം വിട്ടുനല്‍കിയത്. രബീന്ദ്രനാഥിന്റെ സ്‌കൂളായ ബ്രഹ്‌മചര്യാശ്രമ 1901 ഡിസംബര്‍ 22-നാണ് ആരംഭിക്കുന്നത്. അന്ന് അഞ്ചു കുട്ടികളില്‍ താഴെ മാത്രമാണുണ്ടായിരുന്നത്. 1925 മുതല്‍ ഈ സ്‌കൂൾ പാഠ ഭവന്‍ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി. പുരാതന വിദ്യാഭ്യാസ രീതികളോടാണ് സ്ഥാപനം പൊരുത്തപ്പെട്ടത്. ക്ലാസുകള്‍ മരച്ചുവട്ടിലും മറ്റും ഇരുന്നായിരുന്നു. കരിക്കുലത്തില്‍ സംഗീതം, ചിത്രരചന തുടങ്ങിയവയും ഉള്‍പ്പെടുന്നു. സ്ഥാപനത്തിന് കീഴിലുള്ള വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പരിചപ്പെടാം.

വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
1) ഭാഷാ ഭവന്‍
2) വിദ്യാ ഭവന്‍
3) ശിക്ഷാ ഭവന്‍
4) സംഗീത് ഭവന്‍
5) കലാ ഭവന്‍
6) വിനയ ഭവന്‍
7) രബീന്ദ്ര ഭവന്‍
8) പള്ളി-സംഗതന വിഭാഗാ (PALLI-SAMGATHANA VIBHAGA (PSV)
9) പള്ളി-ശിക്ഷാ ഭവന്‍
10) പാഠ ഭവന്‍
11) ശിക്ഷാ സത്രാ
12) ഗ്രാന്തന വിഭാഗാ
വിവിധ കോഴ്‌സുകള്‍ പരിചയപ്പെടാം:
ബിരുദ കോഴ്‌സുകള്‍ ചുവടെ
1) ബി.എ - ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഒറിയ, ഫിലോസഫി, കംപാരറ്റീവ് റിലീജന്‍, എക്ക്‌ണോമിക്‌സ്, ഹിസ്റ്ററി, ജോഗ്രഫി, മാത്തമാറ്റിക്‌സ്.
2) ബി.എസ്‌സി- മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്.
3) ബി.എസ്‌സി അഗ്രികള്‍ച്ചര്‍.
4) മ്യൂസിക് (ബി.മ്യൂസിക്).
5) ഫൈന്‍ ആര്‍ട്ട്‌സ് (ബി.എഫ്.എ).
6) ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബി.പി.ഇ).
7) സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു).

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍
1) എം.എ ആന്ത്രോപ്പോളജി.
2) എം.എ ബംഗാളി.
3) എം.എ ഹിന്ദി.
4) ഇന്‍ഡോ-ടിബറ്റന്‍ സ്റ്റഡീസ്.
5) ചൈനീസ്.
6) ഫങ്ഷണല്‍ ഹിന്ദി.
7) ഒറിയ.
എം.എസ്‌സി കോഴ്‌സുകള്‍
1) ബയോ ടെക്‌നോളജി.
2) മാത്തമാറ്റിക്‌സ്.
3) ഫിസിക്‌സ്.
4) കെമിസ്ട്രി.
5) ബോട്ടണി.
ബ്രിഡ്ജ് കോഴ്‌സ്
കല ഭവന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ്)
സബജ്ക്ട് - ആര്‍ട്ട് ഹിസ്റ്ററി
ഡിപ്ലോമ കോഴ്‌സുകള്‍
- വിദ്യാ ഭവന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്) : ഒരുവര്‍ഷത്തെ കോഴ്‌സിന്റെ വിഷയങ്ങള്‍- അറബിക്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇറ്റാലിയന്‍, ജാപ്പനീസ്, മറാത്തി, ഒറിയ, പേര്‍ഷ്യന്‍, റഷ്യന്‍, സംസ്കൃതം, തമിഴ്, ടിബറ്റന്‍, ഉര്‍ദു തുടങ്ങിയവ.
- കലാ ഭവന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ്) : വിഷയങ്ങള്‍- പെയിന്റിങ്, മ്യൂറല്‍, സ്‌കള്‍പ്ചർ, ഗ്രാഫിക് ആര്‍ട്ട്, ഡിസൈന്‍ (ടെക്‌സ്റ്റൈല്‍സ്/ സെറാമിക്‌സ്)
അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകള്‍
- വിദ്യ ഭവന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്) : വിഷയങ്ങള്‍- റഷ്യന്‍, സാംസ്‌ക്രിറ്റ്.
- കലാ ഭവന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ്) : വിഷയങ്ങള്‍- പെയിന്റിങ്, മ്യൂറല്‍, സ്‌കള്‍പ്പ്ച്ചര്‍, ഗ്രാഫിക് ആര്‍ട്ട്, ഡിസൈന്‍ (ടെക്‌സ്റ്റൈല്‍സ് / സെറാമിക്‌സ്).

ഇത് കൂടാതെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്കും കേന്ദ്ര സര്‍വകലാശാലയിലേക്ക് പ്രവേശനമുണ്ട്. കോഴ്‌സിന് ചേരാന്‍ യോജിച്ച വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടണം. വിദേശ വിദ്യാര്‍ഥികള്‍ക്കായി ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും സര്‍വകലാശാല നടത്തുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യ യോഗ്യതയോ വേണ്ടതിനൊപ്പം കോഴ്‌സ് ആവശ്യപ്പെടുന്ന യോഗ്യതകളും ഇതിനായി വേണം. കോഴ്‌സുകള്‍ ചുവടെ
1) എ സര്‍വേ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍
2) മോഡേണ്‍ ഇന്ത്യ കള്‍ച്ചര്‍ വിത്ത് സ്‌പെഷ്യല്‍ റഫറന്‍സ് ടു രബീന്ദ്രനാഥ് ആന്‍ഡ് ഗാന്ധി
3) ഇന്ത്യന്‍ ഫിലോസഫി
4) ഏന്‍ഷ്യന്റ് ഇന്ത്യന്‍ ഫിലോസഫി ആന്‍ഡ് കള്‍ച്ചര്‍
5) ബംഗാളി / ഹിന്ദി/ ഒറിയ/ ടിബറ്റന്‍/സാംസ്‌ക്രിറ്റ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
6) രബീന്ദ്ര ലിറ്ററേച്ചര്‍
7) ഇന്ത്യന്‍ ക്ലാസിക്‌സ്
8) രബീന്ദ്ര സംഗീത്
9) ഡാന്‍സ്
10) ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക്
11) ഇന്ത്യന്‍ ആര്‍ട്ട്
വിവിധ സെന്ററുകള്‍
1) സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ്
2) സെന്റര്‍ ഫോര്‍ എന്‍ഡാന്‍ജേഡ് ലാംഗ്വേജ്‌സ് (സിഎഫ്ഇഎല്‍)
3) സെന്റര്‍ ഫോര്‍ മോഡേണ്‍ യൂറോപ്യന്‍ ലാംഗ്വേജ്‌സ്, ലിറ്ററേച്ചേഴ്‌സ് ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ് (സിഎംഇഎല്‍എല്‍സിഎസ്)
4) എ.കെ ദാസ്ഗുപ്താ സെന്റര്‍ ഫോര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് (എകെഡി സെന്റര്‍ ഫോര്‍ പി ആന്‍ഡ് ഡി)
5) സെന്റര്‍ ഫോര്‍ കംപാരേറ്റീവ് ലിറ്ററേച്ചര്‍
6) നിപ്പോണ്‍ ഭവൻ
7) ഇന്ദിരാ ഗാന്ധി സെന്റര്‍
8) കംപ്യൂട്ടര്‍ സെന്റര്‍
9) റൂറല്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ (ആര്‍ഇസി)
10) സെന്റര്‍ ഫോര്‍ മാത്തമാറ്റിക്‌സ് എജ്യുക്കേഷന്‍ അണ്ടര്‍ ശിക്ഷാ ഭവൻ (സിഎംഇ)
11) ശിക്ഷാ ചര്‍ച്ചാ
12) അഗ്രോ ഇക്കണോമിക് റിസര്‍ച്ച് സെന്റര്‍ (എ.ഇ.ആര്‍.സി)
13) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് അണ്ടര്‍ ശിക്ഷാ ഭവൻ (ഡി.ഇ.എസ്)
14) സെന്റര്‍ ഫോര്‍ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ അണ്ടര്‍ വിദ്യാ ഭവൻ (സി.ജെ.എം.സി)
15) രഥീന്ദ്ര കൃഷി വിജ്ഞാന്‍ കേന്ദ്ര (ആര്‍.കെ.വി.കെ)
16) വിമൻസ് സ്റ്റഡീസ് സെന്റര്‍
ഇതിന് പുറമേ വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും വിശ്വഭാരതി കേന്ദ്ര സര്‍വകലാശാല നല്‍കിവരുന്നു.
'Visva-Bharati represents India where she has her wealth of mind which is for all. Visva-Bharati acknowledges India's obligation to offer to others the hospitality of her best culture and India's righ to accept from others their best'
എന്നാണ് വിശ്വഭാരതിയെ കുറിച്ച് രബീന്ദ്രനാഥ ടാഗോര്‍ കുറിച്ചത്. വിദ്യാര്‍ഥികള്‍ക്കായി വേണ്ട എല്ലാ സൗകര്യങ്ങളും വിശ്വഭാരതി ഒരുക്കിയിട്ടുണ്ട്. 60 ഡിപ്പാര്‍ട്ട്‌മെന്റുകളും രണ്ട് സ്‌കൂളുകളുമാണ് വിശ്വഭാരതിയെന്ന കേന്ദ്ര സര്‍വകലാശാലയ്ക്ക് സ്വന്തമെന്ന് പറയാനാകുന്നത്. മറ്റ് പ്രത്യേകതകള്‍
1) സെന്റര്‍ ഫോര്‍ ഫൈന്‍ ആര്‍ട്ട്‌സ് ആന്‍ഡ് ടാഗോര്‍ സ്റ്റഡീസ്.
2) മ്യൂസിയങ്ങളും മാനുസ്‌ക്രിപ്‌റ്റോറിയവും.
3) സെന്റര്‍ ഫോര്‍ റൂറല്‍ ടൂറിസം.
4) കള്‍ച്ചര്‍ സ്റ്റഡീസ്.
5) രബീന്ദ്രനാഥ സംഗീത്, ഡാന്‍സ്, ഡ്രാമയിലുള്ള പഠനങ്ങള്‍.
6) ലാംഗ്വേജ് സ്റ്റഡീസ് ഇന്‍ക്ലൂഡിംഗ് എന്‍ഡാന്‍ജേര്‍ഡ് ലാംഗ്വേജ്‌സ്.
7) എട്ടര ലക്ഷത്തിലധികം അച്ചടി പുസ്തകങ്ങളുള്ള സെന്‍ട്രല്‍ ലൈബ്രറി.
സിലബസുകളും മറ്റ് വിശദവിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്- https://visvabharati.ac.in/index.html
പാഠഭവന്‍ എന്ന സമാന്തര വിദ്യാലയം

"ഇന്ത്യൻ പാരമ്പര്യത്തിൽ ഊന്നിയ, എന്നാൽ ലോകത്തെ പല സംസ്കാരങ്ങളിൽ നിന്നും ഊർജം ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ മുന്നിൽ കണ്ടത്. ഇതിന്റെ തുടക്കം എന്നോണം കൊച്ചു കുട്ടികൾക്കായി പാഠഭവൻ എന്ന പേരിൽ ഒരു സമാന്തര വിദ്യാലയമാണ് ആദ്യം സ്ഥാപിച്ചത്. ഗ്രാമത്തിലെ അഞ്ച് വിദ്യാർഥികൾ ആയിരുന്നു ആദ്യത്തെ പഠിതാക്കൾ. തുടർന്ന് ലളിത കലകൾക്ക് വേണ്ടി കലാഭവനും സംഗീതത്തിനും നൃത്തത്തിനുമായി സംഗീത് ഭവനും വിഭാവനം ചെയ്യപ്പെട്ടു. അക്കാലത്ത് പഠനശേഷം സർട്ടിഫിക്കറ്റ് നൽകുന്ന പതിവില്ലായിരുന്നു. വിദ്യ ശരിയാവണ്ണം ആർജിക്കുന്നതുവരെ ശാന്തിനികേതനിൽ പ്രകൃതിയോടിണങ്ങി പഠനം തുടരാമായിരുന്നു. മതാത്മകമായ പല ആഘോഷ പരിപാടികളും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന മതേതരമായ ചടങ്ങുകളായി മാറ്റിത്തീർക്കുന്നതിൽ ടാഗോർ വലിയ പങ്കു വഹിച്ചു. നിറങ്ങളുടെ ആഘോഷമായ ഹോളി ശാന്തിനികേതനിൽ മാത്രം വസന്തോത്സവമായി ആഘോഷിക്കപ്പെടുന്നത് അങ്ങനെയാണ്. ഓരോ ഋതുക്കളിലും വൈവിധ്യമാർന്ന ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് പഠന - പാഠ്യേതര പ്രവർത്തനങ്ങൾ. ടാഗോറിന്റെ ചരമദിനം വൃക്ഷത്തൈ നട്ടു കൊണ്ടാണ് ആചരിക്കുക. കാലത്തിൻറെ മാറ്റത്തിനനുസരിച്ച് ഗ്രാമീണമായ അന്തരീക്ഷം കുറെയൊക്കെ മാറിപ്പോയി." - സിതാര അന്നൂക്കാരൻ, വിശ്വഭാരതിയിലെ ഗവേഷണ വിദ്യാർത്ഥിനി.

ഗ്രാമത്തിന്റെ അന്തരീക്ഷമുള്ള വിശ്വഭാരതി
"പൊതുവെ ഗ്രാമത്തിന്റെ അന്തരീക്ഷമാണ് വിശ്വഭാരതിയിലുള്ളത്. ഇപ്പോള്‍ ഇതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഞാന്‍ പി.ജിയും വിശ്വഭാരതിയിലാണ് ചെയ്തത്. വളരെ മികച്ച പഠനസൗകര്യമാണ് ഇവിടെയുള്ളത്. പഠനത്തിന് തീര്‍ച്ചയായും വിശ്വഭാരതി ഞാന്‍ റെക്കമെന്റ് ചെയ്യും. അടുത്ത കാലം വരെ ആളുകള്‍ ഇവിടെ സൈക്കിളുകള്‍ ഉപയോഗിച്ചിരുന്നു. ടാഗോര്‍ മുന്നോട്ടുവെച്ച വിദ്യാഭ്യാസ രീതിയില്‍ മാറ്റങ്ങളുണ്ടായി. ഞാന്‍ പി.ജിക്ക് പഠിക്കുന്ന സമയത്ത് അവിടെ മതിലുകള്‍ ഇല്ലായിരുന്നു. കന്നുകാലികള്‍ കയറാതിരിക്കാന്‍ ഗ്രില്‍ മാത്രമാണുണ്ടായിരുന്നത്. ഇതിലും മാറ്റങ്ങളുണ്ടായി. മതിലുകള്‍ വന്നു. സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിത്തുടങ്ങി. ജപ്പാന്‍, കൊറിയ, തായ്‌ലന്‍ഡ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ വിശ്വഭാരതിയില്‍ പഠിക്കുന്നുണ്ട്. കോവിഡിനുശേഷം ഇത് കുറഞ്ഞെങ്കിലും വീണ്ടും ഈ വിഷയത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്." -പാവേല്‍ സുരേഷ്, പി.എച്ച്ഡി വിദ്യാര്‍ഥി.
Content Highlights: know the campus on visvabharati central university
Published: 21 Aug 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented