ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഗച്ചിബൗളിയിലുള്ള ഹോട്ടൽമുറിയിൽ 41-കാരനായ അമേരിക്കൻ പൗരനെ മരിച്ചനിലയിൽ കണ്ടെത്തി. കാലിഫോർണിയ സ്വദേശിയായ മൈക്കൽ ബ്രയാൻ ലീ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് എസ്എൽഎൻ ടെർമിനസിലെ മാരിയറ്റ് എക്സിക്യൂട്ടീവ് അപ്പാർട്ട്മെന്റിന്റെ മുറിയിലെ കിടക്കയിൽ അബോധാവസ്ഥയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ബിസിനസ് ആവശ്യത്തിനായി പങ്കാളിയായ ഡേവിഡിനൊപ്പം നവംബർ രണ്ടിനാണ് ലീ ഹൈദരാബാദിലെത്തിയത്. ഇരുവരും ഇതേ ഹോട്ടലിലായിരുന്നു താമസം. നവംബർ നാലിന് വൈകുന്നേരം മുതൽ ലീയുടെ ഫോണിലേക്ക് പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് നവംബർ അഞ്ചിന് വൈകിട്ട് 6.30ഓടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ജീവനക്കാർ ആശുപത്രിയിൽ വിവരമറിയിച്ചു. ഹോട്ടലിലെത്തിയ മെഡിക്കൽ സംഘം പരിശോധന നടത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഗച്ചിബൗളി പൊലീസ് സ്ഥലത്തെത്തി മുറിയിൽ പരിശോധന നടത്തി കേസെടുത്തു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലങ്ങളും ലഭിച്ചാലേ മരണത്തിന്റെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നുണ്ട്.
Published: 07 Nov 2026, 11:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented