കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാടൻനട സ്വദേശി അഫ്‌സലിന്റെ ഭാര്യ സായ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30-നായിരുന്നു സംഭവം.
കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ സായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. എന്നാൽ, മരണകാരണം കുറിപ്പിൽ പരാമർശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. വിവാഹംകഴിഞ്ഞിട്ട് നാലുവർഷമായി. അസ്വാഭാവിക മരണത്തിന് ഇരവിപുരം പോലീസ് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)
Content Highlights: A 26-year-old woman named Saya was found dead at her husband's home in Kollam, prompting the Eravipuram police to register a case and launch an investigation.
Published: 02 Nov 2026, 12:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented