തിരുവനന്തപുരം: ശ്രീകാര്യത്ത് വര്‍ക്കല സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. മരിച്ച ഷൈജു അവസാനമായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉടന്‍തന്നെ ഡിലീറ്റ് ചെയ്തതാണ് സംശയം വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഷൈജുവിന്റെ ഭാര്യയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളില്‍ രണ്ടെണ്ണം മാത്രം ഡിലീറ്റ് ചെയ്തിരുന്നില്ല. 'ഒന്നിനെക്കിട്ടും' , 'എക്‌സ് ഓര്‍ വൈ' എന്നീ രണ്ട് സന്ദേശങ്ങളാണ് ഭാര്യയ്ക്ക് ലഭിച്ചത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, ഷൈജു മരിക്കുന്നതിന് തലേദിവസം ശ്രീകാര്യത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജൂലായ് 14 ന് വൈകീട്ട് 5.30 നാണ് ഷൈജു ശ്രീകാര്യത്ത് എത്തിയത്. ഷൈജു ഒറ്റയ്ക്കാണ് ഇവിടെ എത്തിയതെന്ന പോലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. അതിനിടെ, ഷൈജുവിന് ക്വട്ടേഷന്‍ ഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപണമുന്നയിച്ചതോടെ പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ജൂണ്‍ 15 തിങ്കളാഴ്ച രാവിലെയാണ് ഷൈജുവിനെ ശ്രീകാര്യത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച കല്ലമ്പലത്ത് വെച്ച് ഷൈജുവിനെ ഒരു സംഘം ആക്രമിച്ചിരുന്നു. മുഖത്ത് വെട്ടേറ്റ ഷൈജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇവിടെനിന്നാണ് ഷൈജുവിനെ പിന്നീട് കാണാതായത്.
Content Highlights: varkala native found dead in sreekaryam; shyju deleted some whatsapp messages
Published: 21 Jun 2020, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented