പഴയങ്ങാടി(കണ്ണൂര്‍): പതിന്നാലുകാരനായ വിദ്യാര്‍ഥിയെ ഫുട്‌ബോള്‍ പരിശീലകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. മാട്ടൂല്‍ സ്വദേശിയായ വിദ്യാര്‍ഥിയെ തൃശ്ശൂരില്‍ നടന്ന ഫുട്‌ബോള്‍ പരിശീലനത്തിനുശേഷം റെയില്‍വേ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതാണ് പരാതി.

To advertise here,

സെപ്റ്റംബറിലാണ് സംഭവം. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചെറുകുന്ന് സ്വദേശി അബ്ദുള്‍ ഫത്താഹിന് (40) എതിരേ പഴയങ്ങാടി പോലീസ് പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. സംഭവം നടന്നത് തൃശ്ശൂരിലായതിനാല്‍ കേസ് തൃശ്ശൂര്‍ പോലീസിന് കൈമാറും.