കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജയിലിൽ ആത്മഹത്യക്കു ശ്രമിച്ച കേസിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ബി.എ. ആളൂർ വിടുതൽഹർജി നൽകി. കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് അപേക്ഷനൽകിയത്.

To advertise here,

ആത്മഹത്യപ്രവണതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് പോലീസ് ശ്രമം. കൂട്ടക്കൊലക്കേസിന് ബലമുണ്ടാക്കലാണ് പോലീസിന്റെ ലക്ഷ്യമെന്നും ഹർജിയിൽ പറയുന്നു. തുടർന്ന് വാദംകേൾക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡിസംബർ 17-ലേക്ക് മാറ്റി. ജയിൽ സൂപ്രണ്ടിന്റെ പരാതിപ്രകാരം കസബ പോലീസാണ് കേസെടുത്തത്. 2020 ഫെബ്രുവരിയിൽ െകെയിലെ ഞരമ്പുമുറിച്ചനിലയിൽ ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലെ ജീവനക്കാർ കണ്ടതായാണ് കേസ്.

മുൻ ഭർത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്നുെവന്ന കേസുകളിൽ വിചാരണത്തടവുകാരിയായി ജില്ലാ ജയിലിൽ കഴിയുകയാണ് ജോളി.