
കൊച്ചി: ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) ഹൈക്കോടതിയെ സമീപിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസിനു നിർദേശിച്ച ജസ്റ്റിസ് വി.ജി. അരുൺ വെബ് സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല.
കൂടത്തായി കൊലക്കേസുമായി സാദൃശ്യമുള്ളതാണ് അണലി എന്ന വെബ് സീരീസിന്റെ കഥയെന്നും അതിനാൽ സംപ്രേഷണം വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. കേന്ദ്ര സർക്കാരിനെയും കേസിൽ കക്ഷിയാക്കാൻ നിർദേശിച്ചു.
മിഥുൻ മാനുവൽ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷയം ജനുവരി 15- ന് വീണ്ടും പരിഗണിക്കും. ആദ്യ ഭർത്താവ് അടക്കം കുടുംബത്തിലെ ആറു പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്.
Content Highlights: Koodathayi murder accused Jolly approaches High Court seeking a ban on the web series `Anali`, alleging similarities to her case. Court`s decision awaited
Published: 19 Dec 2025, 08:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented